• Home
  • News
  • കുവൈത്ത്: വീട്ടുജോലിക്കാരുടെ മടങ്ങിവരവ്​ ഡിസംബർ പത്തുമുതൽ

കുവൈത്ത്: വീട്ടുജോലിക്കാരുടെ മടങ്ങിവരവ്​ ഡിസംബർ പത്തുമുതൽ

കുവൈത്ത്​ സിറ്റി: ഇന്ത്യ ഉൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന്​ കുവൈത്തിലേക്ക്​ ഗാർഹിക​​ത്തൊഴിലാളികളെ എത്തിക്കുന്ന ദൗത്യം ഡിസംബർ പത്തിന്​ ആ​രംഭിക്കും. അവധിക്ക്​ നാട്ടിൽ പോയ ഗാർഹികത്തൊഴിലാളി​കളെ തിരിച്ചെത്തിക്കാനാണ്​ വിവിധ സർക്കാർ വകുപ്പുകൾ സംയുക്​തമായി പദ്ധതി തയാറാക്കിയത്​. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്​, നേപ്പാൾ, ഫിലിപ്പീൻസ്​ എന്നിവിടങ്ങളിൽനിന്നുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ കൊണ്ടുവരിക. ഇന്ത്യയിൽനിന്നുള്ളവർക്കാണ്​ ആദ്യ പരിഗണന.
ഇഖാമ കാലാവധിയുള്ളവരെയാണ്​ ആദ്യഘട്ടത്തിൽ വരാൻ അനുവദിക്കുക. ഇതിനായി സ്​പോൺസർമാർ ഒാൺലൈൻ പ്ലാറ്റ്​ഫോമിൽ രജിസ്​റ്റർ ചെയ്യണം. യാത്ര, ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്നിവയുടെ ചെലവ്​ സ്​പോൺസർ വഹിക്കണം. പി.സി.ആർ പരിശോധന സർക്കാർ ചെലവിൽ നടത്തും. തിരിച്ചെത്തുന്ന തൊഴിലാളികളെ വിമാനത്താവളത്തിൽ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കും. രണ്ടാഴ്​ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ആണ്​ നിഷ്​കർഷിക്കുന്നത്​. കുവൈത്ത്​ എയർവേയ്​സ്​, ജസീറ എയർവേയ്​സ്​ എന്നിവയാണ്​ പ്രത്യേക വിമാന സർവീസുകൾ നടത്തുക. സ്​പോൺസർമാർക്ക്​ രജിസ്​റ്റർ ചെയ്യാനുള്ള ഒാൺലൈൻ പ്ലാറ്റ്​ഫോം അടുത്ത ദിവസം തയാറാക്കും. പ്രതിദിനം 600 ​വരെ ​ജോലിക്കാരെ കൊണ്ടുവരാനാണ്​ അധികൃതർ ശ്രമിക്കുന്നത്​.
അവധിക്ക്​ പോയ വീട്ടുജോലിക്കാർക്ക്​ തിരിച്ചുവരാൻ കഴിയാത്തത്​ ഇൗ മേഖലയിൽ വൻ പ്രതിസന്ധി സൃഷ്​ടിച്ചിട്ടുണ്ട്​. തുടർന്നാണ്​ തിരിച്ചുകൊണ്ടുവരാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക്​ മന്ത്രിസഭ നിർദേശം നൽകിയത്​. ആരോഗ്യ മന്ത്രാലയം, വ്യോമയാന വകുപ്പ്​, ആഭ്യന്തര മന്ത്രാലയം, മാൻപവർ അതോറിറ്റി എന്നിവ ചേർന്നാണ്​ തൊഴിലാളികളുടെ മടങ്ങിവരവിന്​ പദ്ധതി തയാറാക്കുക. 
 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All