അംഗീകാരമില്ലാത്ത എല്‍പിജി റെഗുലേറ്ററുകള്‍ ഉപയോഗിക്കുന്നത് അപകടം സൃഷ്ടിക്കുമെന്ന് വുഖൂദ്
ദോഹ: വിപണിയില്‍ ലഭ്യമായ അംഗീകാരമില്ലാത്ത എല്‍പിജി റെഗുലേറ്റുകള്‍ ഉപയോഗിക്കരുതെന്നും അത് ശഫാഫ് സിലിണ്ടറുകള്‍ക്ക് കേട്പാട് വരുത്തുമെന്നും വുഖൂദിന്റെ മുന്നറിയിപ്പ്. ഷഫാഫ് സിലിണ്ടറുകള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി അംഗീകാരമില്ലാത്ത റെഗുലേറ്ററുകള്‍ വിപണിയില്‍ വില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് വൂഖൂദ് സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കി. ഇത്തരം റെഗുലേറ്ററുകള്‍ ഉപയോഗിക്കുന്നത് വാതക ചോര്‍ച്ചയ്ക്കും തീപ്പിടിത്തത്തിനും ഇടയാക്കുമെന്ന് വുഖൂദ് മുന്നറിയിപ്പ് നല്കി.
സിലിണ്ടറുകളുടെ സുരക്ഷിത ഉപയോഗത്തിന് താഴെ പറയുന്ന നിര്‍ദേശങ്ങളും കമ്പനി മുന്നോട്ടുവച്ചു
1. വുഖൂദ് അംഗീകാരത്തോട് കൂടിയ ഉന്നത നിലവാരമുള്ള പ്രഷര്‍ റെഗുലേറ്ററുകള്‍, ഹോസ് എന്നിവ മാത്രം ഉപയോഗിക്കുക
2. റെഗുലേറ്ററുകള്‍ ശരിയായ രീതിയില്‍ ഘടിപ്പിച്ചു എന്ന് ഉറപ്പ് വരുത്തുക. മണം പരിശോധിച്ചും കോണ്ടാക്ട് പോയിന്റില്‍ സോപ്പ് വെള്ളം ഉപയോഗിച്ചും വാതക ചോര്‍ച്ച ഇല്ല എന്നുറപ്പു വരുത്തുക.
3. ഉപയോഗമില്ലാത്ത സമയത്ത് റെഗുലേറ്റര്‍ നോബ് ക്ലോസ് ചെയ്തു എന്ന് ഉറപ്പു വരുത്തുക
4. ഗ്യാസ് സിലിണ്ടറുകള്‍ സുരക്ഷിത രീതിയില്‍ കൈകാര്യം ചെയ്യുക
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.