സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാകണെന്ന് ഹമദ് രാജാവ്
മനാമ: രാജ്യത്ത് അധിവസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ. സഖീര്‍ പാലസില്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം ആരാഞ്ഞു. കോവിഡ് വാക്സിന് എല്ലാവര്ക്കും ലഭ്യമാക്കാന്‍ സാധിക്കണമെന്നും ഹമദ് രാജാവ് പറഞ്ഞു.
സൗദി ഭരണാധികാരി കിങ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സുഊദി െന്റ അധ്യക്ഷതയില്‍ ജി20 രാഷ്ട്രനേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈനില്‍ നടന്ന ഉച്ചകോടി വിജയമായിരുന്നുവെന്ന് വിലയിരുത്തി. മേഖല കേന്ദ്രീകരിച്ച് നടന്ന പ്രഥമ ഉച്ചകോടിയെന്ന നിലക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഹമദ് രാജാവ് പറഞ്ഞു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം അഭിമാനകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.