• Home
  • News
  • ഒ​മാ​നി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​യ​ർ​ന്നു

ഒ​മാ​നി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഉ​യ​ർ​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്ക്​ ഉ​യ​ർ​ന്നു. 2015നെ ​അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ ഏ​ഴ്​ ശ​ത​മാ​ന​ത്തി​െൻറ വ​ർ​ധ​ന​യാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്കി​ൽ ഉ​ണ്ടാ​യ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​െൻറ 2019ലെ ​ആ​രോ​ഗ്യ സ്​​ഥി​തി വി​വ​ര ക​ണ​ക്കു​ക​ളെ കു​റി​ച്ച റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.
സ്വ​ദേ​ശി ഡോ​ക്​​ട​ർ​മാ​രു​ടെ എ​ണ്ണം 2015നെ ​അ​പേ​ക്ഷി​ച്ച്​ ക​ഴി​ഞ്ഞ വ​ർ​ഷം അ​വ​സാ​നം  31 ശ​ത​മാ​ന​മാ​യാ​ണ്​ ഉ​യ​ർ​ന്ന​ത്. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ സ്വ​ദേ​ശി ന​ഴ്​​സു​മാ​രു​ടെ എ​ണ്ണം 11 ശ​ത​മാ​ന​മാ​യും കൂ​ടി. അ​തേ​സ​മ​യം സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി ന​ഴ്​​സു​മാ​രു​ടെ എ​ണ്ണം മൂ​ന്ന്​ ശ​ത​മാ​നം ത​ന്നെ​യാ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ​ക്​​ട​ർ​മാ​രി​ൽ അ​റു​പ​ത്​ ശ​ത​മാ​ന​വും വി​ദേ​ശി​ക​ളാ​ണ്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​ഞ്ച്​ ശ​ത​മാ​ന​മാ​ണ്​ ഒ​മാ​നി ഡോ​ക്​​ട​ർ​മാ​ർ.  2019 അ​വ​സാ​ന​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യി 34062  ഡോ​ക്​​ട​ർ​മാ​രും ഡെൻറി​സ്​​റ്റു​മാ​രും ന​ഴ്​​സു​മാ​രും ഫാ​ർ​മ​സി​സ്​​റ്റു​മാ​രു​മാ​ണ്​ ഉ​ള്ള​ത്. ജ​ന​സം​ഖ്യ അ​ടി​സ്​​ഥാ​ന​മാ​ക്കു​േ​മ്പാ​ൾ ഡോ​ക്​​ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ട്. 2015ൽ 10000 ​പേ​ർ​ക്ക്​ 21.4 ഡോ​ക്​​ട​ർ​മാ​രു​ണ്ടാ​യി​രു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം 20.8 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ന​ഴ്​​സു​മാ​രു​ടെ എ​ണ്ണ​വും 10000 പേ​ർ​ക്ക്​  46.3 ശ​ത​മാ​നം എ​ന്ന​തി​ൽ നി​ന്ന്​ 44 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു.   
സ​ർ​ക്കാ​റി​െൻറ പൊ​തു​ചെ​ല​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം 5.7 ശ​ത​മാ​ന​മാ​ണ്​ ആ​രോ​ഗ്യ മേ​ഖ​ല​ക്കാ​യി വി​നി​യോ​ഗി​ച്ച​ത്​. മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ൽ​​പാ​ദ​ന​ത്തി​ൽ 843.5 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ പ​ങ്കാ​ളി​ത്തം. ഒ​രു ഒ​മാ​നി കു​ടും​ബം ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കാ​യി പ്ര​തി​മാ​സം ചെ​ല​വ​ഴി​ക്കു​ന്ന​ത്​ ഒ​മ്പ​ത്​ റി​യാ​ലാ​ണെ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കു​ള്ള ചെ​ല​വി​ൽ മ​സ്​​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റാ​ണ്​ മു​ന്നി​ൽ. പ്ര​തി​മാ​സ ചെ​ല​വി​െൻറ ഒ​ന്ന​ര ശ​ത​മാ​ന​മാ​ണ്​ ഇ​വി​ടെ​യു​ള്ള​വ​ർ ആ​രോ​ഗ്യ പ​രി​ര​ക്ഷ​ക്കാ​യി വി​നി​യോ​ഗി​ക്കു​ന്ന​ത്.
ഒ​മാ​നി​ലെ ആ​രോ​ഗ്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്ണം 1610 ആ​യി. ഇ​തി​ൽ 58 ശ​ത​മാ​ന​വും സ്വ​കാ​ര്യ ക്ലി​നി​ക്കു​ക​ളാ​ണ്. 937 ക്ലി​നി​ക്കു​ക​ൾ, 83 പ​ബ്ലി​ക്​ ആ​ശു​പ​ത്രി​ക​ൾ, 590 ഹെ​ൽ​ത്ത്​ കോം​പ്ല​ക്​​സു​ക​ളും സെൻറ​റു​ക​ളും ഒ​മാ​നി​ലു​ണ്ട്. ആ​ശു​പ​ത്രി കി​ട​ക്ക​ക​ളു​ടെ എ​ണ്ണം 2015ൽ 10000 ​പേ​ർ​ക്ക്​ 15.6 ശ​ത​മാ​ന​മാ​യി​രു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം  15 ആ​യി കു​റ​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കു​ട്ടി​ക​ളി​ലെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നൂ​റ്​ ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ട്. കു​ട്ടി​ക​ളി​ലെ​യും മു​തി​ർ​ന്ന​വ​രി​ലെ​യും പോ​ഷ​കാ​ഹാ​ര കു​റ​വ്​ മൂ​ല​മു​ള്ള പ്ര​ശ്​​ന​ങ്ങ​ളി​ലും കു​റ​വ്​ ദൃ​ശ്യ​മാ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ മ​ര​ണ​നി​ര​ക്കി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. 6430 പേ​ർ​ക്ക്​ പു​തു​താ​യി പ്ര​മേ​ഹം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ൽ 54 ശ​ത​മാ​നം പേ​രും സ്​​ത്രീ​ക​ളാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All