• Home
  • News
  • സൗ​ദി വ​നി​ത​ക​ൾ​ക്ക് ടൂ​റി​സം യാ​ത്ര​സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​മ​തി

സൗ​ദി വ​നി​ത​ക​ൾ​ക്ക് ടൂ​റി​സം യാ​ത്ര​സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​മ​തി

ജി​ദ്ദ: സൗ​ദി​യി​ൽ പു​രു​ഷ​ന്മാ​രെ പോ​ലെ വ​നി​ത​ക​ൾ​ക്കും രാ​ജ്യ​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കാ​യി യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന പു​തി​യ ച​ട്ട​ങ്ങ​ൾ നി​ല​വി​ൽ​വ​ന്നു.ക​ഴി​ഞ്ഞ ദി​വ​സം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന ച​ട്ട​ങ്ങ​ൾ സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​നാ​യു​ള്ള സ​ർ​ക്കാ​ർ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ്. ഇ​തോ​ടെ പു​രു​ഷ​ന്മാ​ർ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന ഈ ​രം​ഗ​ത്ത് കൂ​ടു​ത​ൽ വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടും. സൗ​ദി​യി​ലെ നി​യ​മ​മ​നു​സ​രി​ച്ച് സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കോ സ്ത്രീ​ക​ൾ​ക്കോ നി​യ​മ​പ്ര​കാ​രം സാ​ധു​വാ​യ ലൈ​സ​ൻ‌​സു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക​നോ മാ​ത്ര​മേ ടൂ​ർ ഓ​പ്പ​റേ​ഷ​ന് അ​നു​വാ​ദ​മു​ള്ളൂ.

ഇ​വ​ർ​ക്ക് ടൂ​റി​സം യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും പ്ര​ത്യേ​ക നി​ര​ക്കു​ക​ൾ ഈ​ടാ​ക്കി രാ​ജ്യ​ത്തി​ന​ക​ത്തോ പു​റ​ത്തോ ത​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്താ​നും അ​നു​വാ​ദ​മു​ണ്ട്.കാ​ർ വാ​ട​ക​ക്ക് ന​ൽ​ക​ൽ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കാ​യി താ​മ​സ സൗ​ക​ര്യ​മൊ​രു​ക്ക​ൽ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്ക​ലും പ​രി​പാ​ല​ന​വും, ഇ​ൻ​ഷു​റ​ൻ​സ് ഒ​രു​ക്ക​ൽ എ​ന്നി​വ​യാ​ണ് ടൂ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ. പു​തി​യ നി​യ​മ​മ​നു​സ​രി​ച്ച് ടൂ​ർ സം​ഘാ​ട​ക​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് സൗ​ദി ടൂ​റി​സം മ​ന്ത്രാ​ല​യം നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്.

സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ, അ​തി​ർ​ത്തി, ക​സ്​​റ്റം​സ്, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ ഉ​ൾ​പ്പെ​ടെ എ​വി​ടെ വി​നോ​ദ സ​ഞ്ചാ​ര പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ങ്കി​ലും ആ​വ​ശ്യ​മാ​യ മു​ൻ‌​കൂ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ൽ ഫോ​ട്ടോ എ​ടു​ക്കു​ന്ന​ത് വി​ല​ക്കി​യി​ട്ടു​ണ്ടെ​ന്നും ടൂ​റി​സം മ​ന്ത്രാ​ല​യം നി​ഷ്​​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All