ഒമാനിൽ മഴക്ക് സാധ്യത; വിവിധ ഗവർണറേറ്റുകളിൽ മുന്നറിയിപ്പ്
മസ്കത്ത് ∙ ഒമാനില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴക്ക് സാധ്യത. തീരദേശ ഗവര്‍ണറേറ്റുകളായ മസ്കത്ത്, മുസന്ദം, തെക്കന്‍ ശര്‍ഖിയ, വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന എന്നിവിടങ്ങളില്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും. ദോഫാര്‍ ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും തീരദേശങ്ങളിലും മുസന്ദം, ബുറൈമി, ദാഹിറ ഗവര്‍ണറേറ്റുകളിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.