ഒമാനിൽ ഇന്ന് 223 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, അഞ്ച് മരണം
മസ്കത്ത് ∙ ഒമാനില്‍ 223 പുതിയ കോവിഡ് 19 രോഗികള്‍. ആകെ കോവിഡ് കേസുകള്‍ 122,579 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 279 പേര് രോഗമുക്തി നേടി. ഇതോടെ കോവിഡിനെ അതിജീവിച്ചവരുടെ എണ്ണം 113856 ആയി ഉയര്‍ന്നു. കോവിഡ് മുക്തി നിരക്ക് 92.9 ശതമാനം ആയി.
അഞ്ച് രോഗികള്‍ കൂടി മരണപ്പെട്ടതോടെ രാജ്യത്തെ കോവിഡ് മരണം 1391 ആയി. അതേസമയം, 24 മണിക്കൂറിനിടെ 25 കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 250 പേര് നിലവില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായും ഇതില്‍ 250 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.