• Home
  • News
  • ഒമാൻ: ദേ​ശീ​യ​ദി​നം പൊ​തു​അ​വ​ധി തു​ട​ങ്ങി; കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ മ​റ​ക്ക​ണ്

ഒമാൻ: ദേ​ശീ​യ​ദി​നം പൊ​തു​അ​വ​ധി തു​ട​ങ്ങി; കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ മ​റ​ക്ക​ണ്ട

മ​സ്​​ക​ത്ത്​: അ​മ്പ​താ​മ​ത്​ ഒ​മാ​ൻ ദേ​ശീ​യ​ദി​ന​ത്തിന്റെ ഭാ​ഗ​മാ​യു​ള്ള പൊ​തു​അ​വ​ധി തു​ട​ങ്ങി. ബുധനാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ അ​വ​ധി. ര​ണ്ടു ദി​വ​സ​ത്തെ വാ​രാ​ന്ത്യ അ​വ​ധി​കൂ​ടി ക​ഴി​ഞ്ഞ്​ ന​വം​ബ​ർ 29 ഞാ​യ​റാ​ഴ്​​ച​യാ​ണ്​ അ​ടു​ത്ത പ്ര​വൃ​ത്തി​ദി​നം.പ​ല​രും അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ യാ​ത്ര​പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ബീ​ച്ചു​ക​ളി​ലു​ള്ള പ്ര​വേ​ശ​ന വി​ല​ക്ക്​ തു​ട​രു​ന്നു​ണ്ട്. പാ​ർ​ക്കു​ക​ളും ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല.

മ​റ്റ്​ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലെ​ങ്കി​ലും കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ പാ​ലി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു സ്​​ഥ​ല​ങ്ങ​ളി​ലും വീ​ടു​ക​ളി​ലും കൂ​ട്ടം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​ഴി​വാ​ക്ക​ണം. കോ​വി​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച സു​പ്രീം ക​മ്മി​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​വ​ധി ദി​ന​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളും ഉ​ണ്ടാ​കും.

ജ​ബ​ൽ അ​ഖ്​​ദ​റും ജ​ബ​ൽ​ശം​സു​മ​ട​ക്കം സ്​​ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. കോ​വി​ഡ്​ വ്യാ​പ​ന​ത്തിന്റെ തീ​വ്ര​ത കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ പ്ര​വാ​സി കു​ടും​ബ​ങ്ങ​ള​ട​ക്കം പു​റ​ത്തി​റ​ങ്ങി തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യു​ള്ള വാ​ദി​ക​ളി​ൽ ഒ​ഴി​വു​ ദി​വ​സ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ കു​ടും​ബ​ങ്ങ​ളും ബാ​ച്ച്​​ല​ർ​മാ​രും എ​ത്തു​ന്നു​ണ്ട്.ദേ​ശീ​യ​ദി​ന അ​വ​ധി​യു​ടെ ഭാ​ഗ​മാ​യി ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ള​ട​ക്കം താ​മ​സ​ത്തി​ന്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ആ​ഭ്യ​ന്ത​ര സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ്​ നി​ര​ക്കി​ള​വ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All