• Home
  • News
  • ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യം മുൻനിർത്തി ആസ്റ്റർ ലോക ആന്റിബ

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യം മുൻനിർത്തി ആസ്റ്റർ ലോക ആന്റിബയോട്ടിക് അവബോധവാരാചരണം നടത്തി

ദോഹ: ഖത്തറിലെ സ്വകാര്യ ആരോഗ്യപരിപാലനരംഗത്തെ അതികായകരായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ലോക ആന്റിബയോട്ടിക് അവബോധവാരാചരണം നടത്തി. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യം ഉയര്‍ത്തിക്കൊണ്ടാണ് ആസ്റ്റര്‍, ഖത്തറിലെ വിവിധ ഭാഗങ്ങളിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുകളും ദോഹ ഓള്‍ഡ് എയര്‍പോര്‍ട്ടിലെ ആസ്റ്റര്‍ ഹോസ്പിറ്റലും കേന്ദ്രീകരിച്ചുകൊണ്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്.

ആന്റിബയോട്ടിക്ക് പോലുള്ള മരുന്നുകള്‍ അനാവശ്യമായി ഉപയോഗിച്ചാല്‍ ശരീരം അതുമായി കൂടുതല്‍ ഇഴകിചേരുമെന്നും അത് പിന്നീട് ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചാല്‍ പോലും അസുഖം മാറാത്ത വിധത്തില്‍ ബാധിക്കുമെന്നുമുള്ള സന്ദേശം ലോകം മുഴുവന്‍ എത്തിക്കുന്നതിനായാണ് എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ വേള്‍ഡ് ആന്റിമൈക്രോബിയല്‍ അവയേര്‍നസ് വീക്ക് ആയി ലോകാരോഗ്യസംഘടനയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചുവരുന്നത്.

നവംബര്‍ 18 മുതല്‍ 24 വരെ നടന്ന വിവിധ പരിപാടികളുടെ ഔപചാരിക ഉത്ഘാടനം ആസ്റ്റര്‍ ഖത്തര്‍ ചീഫ് എക്‌സിക്കുട്ടീവ് ഓഫിസര്‍ ഡോ.സമീര്‍ മൂപ്പന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാസര്‍ മൂപ്പന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് സുരക്ഷാനടപടിയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട്  വിവിധ സ്ഥാപനങ്ങളില്‍ വെച്ച് നടന്ന അവബോധ പരിപാടികള്‍ക്ക് ആസ്റ്റര്‍ ഹോസ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ കപില്‍ ചിബ്, ആസ്റ്റര്‍ ഖത്തര്‍ ക്വാളിറ്റി അഷ്വറന്‍സ് വിഭാഗം മേധാവി ഡോ.മഹേഷ് പട്ടേല്‍, മൈക്രോബയോളജിസ്റ്റും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഓഫീസറുമായ ഡോ.ബിനോയ് കുര്യന്‍, നേഴ്സിങ് വിഭാഗം മേധാവി റെജീന പിന്‍ഡോ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരിപാടികളില്‍ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ആസ്റ്ററിന്റെ മറ്റു ജീവനക്കാര്‍ ഉള്‍പ്പോടെ നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകരും സന്ദര്‍ശകരും കുടുംബാംഗങ്ങളും പങ്കെടുത്തു.

ഇന്ന് ആരോഗ്യരംഗത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് ശരീരം ആന്റി മൈക്രോബിയല്‍ മരുന്നുകളോട് പ്രതികരിക്കാതാകുന്നതെന്ന് ഡോ.സമീര്‍ മൂപ്പന്‍ അഭിപ്രായപെട്ടു. നിരന്തരമായും അനാവശ്യമായും ചെറിയ അസുഖങ്ങള്‍ക്ക് പോലും ആന്റി മൈക്രോബിയല്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് ഇതിന് കാരണമെന്നും ഇത് മൂലം ചികിത്സാ ചിലവും ഹോസ്പിറ്റല്‍ വാസവും വര്‍ദ്ധിക്കുമെന്നും ഇത് വലിയ ശസ്ത്രക്രിയകളുടെ വിജയത്തിനും ചികിത്സക്കും വരെ ഭീഷണിയായി തീരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മരുന്നുകളുടെ ദുരുപയോഗം മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ആന്റിമൈക്രോബിയല്‍ മരുന്നുകള്‍ സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക എന്ന ലോകാരോഗ്യസംഘടനയുടെ മുദ്രവാക്യം ഉള്‍ക്കൊണ്ടുകൊണ്ട് ആന്റിബയോട്ടിക് മുതല്‍ ആന്റിമൈക്രോബിയല്‍ വരെയുള്ളവയുടെ ദൂരുപകയോഗവും അതുമൂലമുള്ള ബുദ്ധിമുട്ടുകളും ആസ്പദമാക്കിയാണ് ആസ്റ്റര്‍ ഹോസ്പിറ്റലും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററുകളും ഇത്തവണത്തെ ലോക ആന്റിബയോട്ടിക് അവബോധവാരാചരണം നടത്തിയതെന്ന് ഡോ.മഹേഷ് പട്ടേല്‍ പറഞ്ഞു.

ബാക്ടീരിയ, വൈറസ്, ഫങ്കി, പാരസൈറ്റ്‌സ് എന്നീ രോഗാണുക്കള്‍ മരുന്നുകളോട് പ്രതികരിക്കാതിരിക്കുകയും അതുവഴി അസുഖം മാറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എ.എം.ആര്‍). ഇത് മൂലം വേണ്ട സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകും. പ്രത്യേകിച്ച് ലോകവ്യാപകമായി കോവിഡ് പകരുന്ന ഈ സാഹചര്യത്തില്‍ ആന്റിബയോട്ടിക് അനാവശ്യമായി ഉപയോഗിക്കുന്നത് ഒഴിവാക്കണം. കോവിഡിന് കാരണം വൈറസ് ആണ്, ബാക്ടീരിയ അല്ല അതുകൊണ്ട് തന്നെ ആന്റിബയോട്ടിക് മരുന്നുകള്‍ ഫലപ്രദമാകില്ലെന്നും ഡോ.ബിനോയ് കുര്യന്‍ പറഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All