• Home
  • News
  • കുവൈത്തിൽ പ്രളയം മൂലമുണ്ടായ പ്രത്യക്ഷ നഷ്ടം 3,000 ലക്ഷം ദിനാർ കവിയുമെന്ന് പ്രാഥമ

കുവൈത്തിൽ പ്രളയം മൂലമുണ്ടായ പ്രത്യക്ഷ നഷ്ടം 3,000 ലക്ഷം ദിനാർ കവിയുമെന്ന് പ്രാഥമിക നിഗമനം

കുവൈറ്റ്: കുവൈത്തിൽ കഴിഞ്ഞയാഴ്ചത്തെ പ്രളയം മൂലമുണ്ടായ പ്രത്യക്ഷ നഷ്ടം 3,000 ലക്ഷം ദിനാർ കവിയുമെന്ന് പ്രാഥമിക നിഗമനം. അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശം, പൊതു/സ്വകാര്യ സ്ഥാപനങ്ങളുടെ നാ‍ശം എന്നിവ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കിയത്. അതേസമയം പ്രളയം കാരണം പൊതു അവധി നൽകേണ്ടി വന്നതിനാൽ പ്രതിദിനം 500 ലക്ഷം ദിനാറിന്റെ ഉൽപാദന നഷ്ടം ഉണ്ടായി.രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും വാഹനങ്ങളുൾപ്പെടെയുള്ള വസ്തുവകകളും നശിച്ചതുവഴിയുള്ള പ്രത്യക്ഷ നഷ്ടവും സംവിധാനങ്ങൾ നിശ്ചലമായത് വഴിയുള്ള പരോക്ഷ നഷ്ടവും ചേർത്തുള്ള കണക്കാണിത്. പ്രത്യക്ഷ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. വ്യാപാര നഷ്ടം ഉൾപ്പെടെ പരോക്ഷ നഷ്ടങ്ങൾക്ക് പരിഹാരമുണ്ടാവില്ല.വീടുകളും കാറുകളും കേടുവന്നവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിൽ വിദേശികളെ ഉൾപ്പെടുത്തുമോ എന്ന് വ്യക്തമല്ല. വിദേശികളുടെയും നൂറുകണക്കിന് കാറുകൾ വെള്ളത്തിൽ മുങ്ങി നശിച്ചിട്ടുണ്ട്. അപ്രതീക്ഷിത അവധി മൂലമുള്ള പരോക്ഷ നഷ്ടം ഒരുദിവസത്തേക്ക് കണക്കാക്കിയിട്ടുള്ളത് 50 ദശലക്ഷം ദീനാറാണ്.

Related News