മലപ്പുറം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: മലപ്പുറം വളാഞ്ചേരി ചോറ്റൂർ സ്വദേശി അബു നെല്ലിക്കണ്ടത്തിൽ (57) ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. ഒമ്പതു വർഷമായി ഹൂറയിലെ അപ്പാർട്മെൻറിൽ സെക്യൂരിറ്റിയായി ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി. ബഹ്റൈൻ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റി തുടർനടപടികൾക്ക് നേതൃത്വം നൽകുന്നുണ്ട്. ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് ഷബീബ്, അബ്ദുൽ ഹക്കീം, റംസീന.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.