• Home
  • News
  • സൗദി: വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സൗദി: വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദമ്മാം: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയില്‍ പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴയില്‍ റോഡുകളും അണ്ടര്‍പാസുകളും വെള്ളകെട്ടുകളായി. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തിൻറെ പല പ്രവിശ്യകളിലും ഈ മാസം പെയ്തത് റെക്കോർഡ് മഴയാണ് . ഇത് പല സ്ഥലങ്ങളിലും പ്രളയത്തിനും നിരവധി ആളുകളുടെ മരണത്തിനും ഇടയാക്കിയിരുന്നു. വരും ദിവസങ്ങളിൽ കാറ്റോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ദമ്മാം, അല്‌ഖോബാര്‍, ജുബൈല്‍ തുടങ്ങി പ്രവിശ്യയിലെ മിക്കയിടങ്ങളിലും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് പെയ്തത്. റോഡുകളിലും അണ്ടര്‍പാസുകളിലും വെള്ളം നിറഞ്ഞതോടെ മിക്ക ഹൈവേകളിലും ഗതാഗത തടസ്സം നേരിട്ടു. സ്‌കൂളുകൾക്ക് ഇന്ന് പ്രവർത്തി ദിവസമായിരുന്നെങ്കിലും മഴ ശക്തമായപ്പോൾ സ്കൂളുകൾക്ക് അവധി നൽകി. മഴ വിമാന സർവീസിനെ ബാധിക്കാൻ സാധ്യത യുണ്ടെന്നു വിമാനത്താവള അധികൃതർ രാവിലെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മഴക്കെടുതി ഒഴിവാക്കാൻ നടപടി സ്വീകരിയ്ക്കണമെന്നു ബന്ധപ്പെട്ട വകുപ്പുകളോട് പ്രവിശ്യ ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരൻ നിർദേശം നൽകിയിട്ടുണ്ട്.

Related News

Entertainment

Business