പി.സി.ആർ പരിശോധന: സാധുത 72 മണിക്കൂർ ആക്കി ചുരുക്കി
കുവൈത്ത് സിറ്റി: വിദേശ രാജ്യങ്ങളിൽനിന്ന് കുവൈത്തിൽ വരുന്നവരുടെ പി.സി.ആർ പരിശോധന ഫലത്തിന്റെ സാധുത 72 മണിക്കൂർ ആക്കി ചുരുക്കി. യാത്രയുടെ 96 മണിക്കൂർ മുമ്പ് സമയ പരിധിയിൽ പി.സി.ആർ പരിശോധന നടത്തണമെന്നതാണ് 72 മണിക്കൂർ ആക്കി ചുരുക്കിയത്. ജനുവരി 17 മുതൽ ഇതിന് പ്രാബല്യമുണ്ടാവും. തിങ്കളാഴ്ച പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.
കുവൈത്തിലേക്ക് വരുന്നവർക്ക് വിമാനത്താവളത്തിലും ക്വാറൻറീൻ സമയത്തും നടത്തുന്ന പി.സി.ആർ പരിശോധനയുടെ ഫീസ് ജനുവരി 17 മുതൽ വിമാനക്കമ്പനികളിൽനിന്ന് ഈടാക്കും. സ്വാഭാവികമായി വിമാനക്കമ്പനികൾ ഇത് യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്കിനൊപ്പം ഈടാക്കും. യാത്രക്കാർക്ക് അധിക സാമ്പത്തിക ഭാരം വരുന്ന തീരുമാനമാണിത്. ജനുവരി 17 മുതൽ കുവൈത്തിലേക്ക്ഗാർഹികത്തൊഴിലാളികളുടെ തിരിച്ചുവരവ് ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.