• Home
  • News
  • ഒമാൻ: സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ പ്രാ​ധാ​ന്യം

ഒമാൻ: സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ പ്രാ​ധാ​ന്യം ന​ൽ​കും

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​ത​മിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ബൈ​ത്തു​ൽ​ബ​ർ​ക്ക കൊ​ട്ടാ​ര​ത്തി​ൽ മ​ന്ത്രി​സ​ഭ യോ​ഗം ന​ട​ന്നു. സു​ൽ​ത്താ​ൻ അ​ധി​കാ​ര​മേ​റ്റ​തിന്റെ ഒ​ന്നാം വാ​ർ​ഷി​ക​മാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്​​ച. ജ​ന​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ ന​ല്ല ഭാ​വി​യി​ലേ​ക്കു​ള്ള രാ​ജ്യ​ത്തി​ന്റെ യാ​ത്ര​യു​ടെ പു​തി​യ അ​ധ്യാ​യ​ത്തി​നാ​ണ്​ വാ​ർ​ഷി​ക ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യ​തെ​ന്ന്​ സു​ൽ​ത്താ​ൻ ഹൈ​തം പ​റ​ഞ്ഞു.

രാ​ജ്യ​ത്തിന്റെ അ​ടു​ത്ത​ഘ​ട്ട വി​ക​സ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ്​ പു​തി​യ അ​ടി​സ്ഥാ​ന നി​യ​മ​ത്തി​ന്​ രൂ​പം ന​ൽ​കി​യ​തെ​ന്ന്​ സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഭാ​വി​യെ കു​റി​ച്ച കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​നു​സ​രി​ച്ചു​ള്ള പു​തി​യ നി​യ​മം വ​ഴി അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ സു​ഗ​മ​വും ഭ​ദ്ര​വു​മാ​യ രീ​തി നി​ല​വി​ൽ വ​രു​ക​യും ചെ​യ്യും. സ​ർ​ക്കാ​റിന്റെ പ്ര​വ​ർ​ത്ത​ന മി​ക​വ്​ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി കൃ​ത്യ​ത​യാ​ർ​ന്ന സം​വി​ധാ​ന​ത്തി​നാ​ണ്​ അ​ടി​സ്​​ഥാ​ന നി​യ​മം സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ്​ വ​ഴി രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ത്തി​ന്​ പ്രാ​ധാ​ന്യ​മേ​റെ​യാ​ണെ​ന്നും സു​ൽ​ത്താ​ൻ പ​റ​യു​ന്നു.

അ​തി​നാ​ൽ മ​ന്ത്രി​മാ​രും അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​രും ത​ങ്ങ​ളു​ടെ വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന പൗ​ര​ന്മാ​രു​മാ​യി പ​തി​വ്​ കൂ​ടി​ക്കാ​ഴ്​​ച​ക​ൾ ന​ട​ത്ത​ണം. ഇ​ത്ത​രം കൂ​ടി​ക്കാ​ഴ്​​ച​ക​ളി​ൽ സ​ർ​ക്കാ​റിെൻറ ന​യ​നി​ല​പാ​ടു​ക​ളെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ച്ച്​ ന​ൽ​കു​ക​യും വേ​ണം. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി​രി​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ക​യെ​ന്നും സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന​നു​സ​രി​ച്ച്​ സ്വ​ദേ​ശി​ക​ൾ​ക്ക്​ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്ന്​ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ക​യാ​ണെ​ന്നും സു​ൽ​ത്താ​ൻ പ​റ​ഞ്ഞു. കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്​​തു. സൗ​ദി അ​റേ​ബ്യ​യി​ൽ ന​ട​ന്ന ജി.​സി.​സി​യി​ലെ തീ​രു​മാ​ന​ങ്ങ​ൾ ​ശു​ഭ​ക​ര​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യ സു​ൽ​ത്താ​ൻ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ​ര​സ്​​പ​ര​ധാ​ര​ണ വ​ർ​ധി​പ്പി​ക്കാ​ൻ അ​ത്​ സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All