ജഹ്റ ഗവർണറേറ്റിലെ ടയർ കൂമ്പാരത്തിൽ വൻതീപിടിത്തം. തീപടർന്നത് 5000 ചതുരശ്ര കിലോമീറ്റർ
കുവൈത്ത് : കുവൈത്തിലെ ജഹ്റ ഗവർണറേറ്റിൽ വൻ തീപിടുത്തം. മരുഭൂമി പ്രദേശത്തുള്ള ഉപയോഗ ശൂന്യമായ ടയർ കൂമ്പാരങ്ങൾക്ക് മേലാണ് തീപടർന്നത്. ഏകദേശം 5000 ചതുരശ്ര മീറ്ററോളം തീ വ്യാപിച്ചിരുന്നു. എന്നാൽ യാതൊരു ആളപായവും ഇല്ലാതെ ഇത് നിയന്ത്രിക്കാൻ അൽ താഹരിർ, അൽ അർദിയ, അൽ ഇസ്നദ് എന്നീ പ്രദേശങ്ങളിലെ അഗ്നിശമന സേനയുടെ സഹായത്തോടെ കഴിഞ്ഞു. നാല് ഫയർഫോഴ്സ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് തീപിടുത്തം നിയന്ത്രണവിധേയമാക്കിയത്. ഇത്തരം ഒരു വലിയ അപകടം ഉണ്ടാകാൻ ഇടയായ സാഹചര്യത്തെ പറ്റി അന്വേഷണം നടക്കുന്നതായി ജനറൽ ഫയർ ബ്രിഗേഡ് അറിയിച്ചു. അതേസമയം അപകടവുമായി വുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ അനസ് അൽ സാലിഹുമായി ജനറൽ ഫയർഫോഴ്സ് മേധാവി ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മുക്രാദ് ചർച്ച ചെയ്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.