ഖത്തർ വിമാനങ്ങൾക്കായി ഈജിപ്തും വ്യോമാതിർത്തി തുറന്നു
ദോഹ : ഖത്തർ വിമാനങ്ങൾക്കായി ഈജിപ്ത് തങ്ങളുടെ വ്യോമാതിർത്തി തുറന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വിമാനസർവീസുകൾക്ക് അനുമതിയായെന്നും വ്യോമയാന അധികൃതരും ഈജിപ്ത് ഔദ്യോഗിക മാധ്യമവും റിപ്പോർട്ട് ചെയ്തു. ജി.സി.സി ഉച്ചകോടിയിൽ ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എ.ഇ, ബഹ്റൈൻ, സൗദി, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ അൽ ഉല കരാറിൽ ഒപ്പുവെച്ചതോടെയാണിത്.
ഈജിപ്ത് ഖത്തറിനായി തങ്ങളുടെ വ്യോമാതിർത്തി തുറന്നതോടെ ഇരുരാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക് പരസ്പരം സർവീസ് നടത്താനാകുമെന്ന് ഈജിപ്ത് ദേശീയമാധ്യമമായ 'അൽഅഹ്റം' പത്രം റിപ്പോർട്ട് ചെയ്തു. ഇക്കാര്യം വ്യോമയാനമേഖലയിെല വിദഗ്ധനായ അലെക്സ് മകറാസും ട്വീറ്റ് െചയ്തു. ഇതോടെ ചരക്കുനീക്കവും ആരംഭിക്കുമെന്ന് വ്യേമായാനമന്ത്രാലയം അധികൃതരും പറയുന്നു. മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷമാണ് ഈജിപ്ത് വ്യോമയാന മേഖല ഖത്തറിനായി തുറന്നിരിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.