യുഎഇ ഭരണാധികാരികളുടെ ആഹ്വാനം; ‘എല്ലാവരും വേഗം വാക്സീൻ എടുക്കണം’
അബുദാബി∙ കോവിഡ് കാലത്തിനു അറുതിവരുത്തി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ എല്ലാവരും എത്രയും വേഗം വാക്സീൻ എടുക്കണമെന്ന് യുഎഇ ഭരണാധികാരികൾ ആഹ്വാനം ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമാണ് ഈ ആവശ്യം ഉന്നയിച്ചത്.
വാക്സീൻ എടുത്ത് ആരോഗ്യത്തെയും സമ്പത്തിനെയും നേട്ടങ്ങളെയും സംരക്ഷിക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. വാക്സീൻ വ്യാപകമാക്കി യുഎഇയെ കോവിഡ് മുക്ത മാക്കണമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആവശ്യപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.