ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടങ്ങൾ, ജാഗ്രത മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ ഇന്ന് ബുധനാഴ്ച നടന്ന വാഹനാപകടത്തെ തുടർന്ന് ഡ്രൈവർമാർ റോഡിൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് ആവശ്യപ്പെട്ടു.
അബുദാബിയിലേക്കുള്ള ദിശയിൽ ഒയാസിസ് മാളിന് മുന്നിലായി നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് രാവിലെ 9:32 ന് പോലീസ് മുന്നറിയിപ്പ് നൽകിയത്.വാഹനമോടിക്കുന്നവർ ശ്രദ്ധാപൂർവ്വം വാഹനമോടിക്കാനും സാധ്യമായ ഇടങ്ങളിൽ ബദൽ മാർഗങ്ങൾ കണ്ടെത്താനും പോലീസ് ആവശ്യപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.