• Home
  • News
  • ദുബൈയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്; ഏറെയും ഇന്ത്യൻ തൊഴിലാ

ദുബൈയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്; ഏറെയും ഇന്ത്യൻ തൊഴിലാളികൾ

ദുബൈ: ദുബൈയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവര്‍ എല്ലാവരും തൊഴിലാളികളാണ്. ഇതുവരെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജബല്‍ അലി വ്യാവസായിക മേഖലയില്‍ ബുധനാഴ്ച രാവിലെ 8.30-തോടെയാണ് സംഭവം. 
പെര്‍ഫ്യൂം ഫാക്ടറിയിലെ ജോലിക്കാരാണ് അപകടത്തില്‍ പെട്ടത്. ഇവരെ അടുത്തുള്ള എന്‍.എം.സി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരികേറ്റവരില്‍ കൂടുതലും ഇന്ത്യന്‍ തൊഴിലാളികളാണ്. ജബല്‍ അലിയിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് ഫാക്ടറിയിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് കമ്പനി വക്താവ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ദുബൈ പൊലീസ് ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂയി അന്വേഷണം ആരംഭിച്ചു. ബസ്സും ട്രക്കും തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് അല്‍ മസ്രൂയി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All