• Home
  • News
  • വാക്സീൻ ഇന്ന് കേരളത്തിൽ; കുത്തിവയ്പ് ശനിയാഴ്ച മുതൽ

വാക്സീൻ ഇന്ന് കേരളത്തിൽ; കുത്തിവയ്പ് ശനിയാഴ്ച മുതൽ

തിരുവനന്തപുരം∙ രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച കേരളത്തിൽ ആദ്യഘട്ട കുത്തിവയ്പിനുള്ള കോവിഡ് പ്രതിരോധ വാക്സിൻ ഇന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലെത്തും. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നു 4,33,500 ഡോസ് കോവിഷീൽഡ് വാക്സിനാണു കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുന്നത്. 
പുണെയിലെ പ്ലാന്റിൽ നിന്ന് ഇന്നു 2 ന് കൊച്ചിയിലേക്കു വാക്സീനുമായി വിമാനം പുറപ്പെടുമെന്നാണു വിവരം. വൈകിട്ട് 6 ന് ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്ത് വാക്സീൻ എത്തും. കോഴിക്കോട് വിമാനത്താവളത്തിലും വൈകിട്ടാണു വാക്സീൻ എത്തുന്നത്. തിരുവനന്തപുരത്ത് 1,34,000 ഡോസും എറണാകുളത്ത് 1,80,000 ഡോസും കോഴിക്കോട്ട് 1,19,500 ഡോസും വാക്സീനാണ് എത്തിക്കുന്നത്. കോഴിക്കോട് വരുന്ന വാക്‌സീനിൽ നിന്ന് 1,100 ഡോസ് പുതുച്ചേരിയുടെ ഭാഗമായ മാഹിയിലേക്ക് അയയ്ക്കും. 

കുത്തിവയ്പ് : 4 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ്
ന്യൂഡൽഹി ∙ ഓർഡർ ചെയ്ത വാക്സീൻ നാളെയോടെ മുഴുവൻ സംസ്ഥാനങ്ങളിലും എത്തുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഷീൽഡ്, നാലാഴ്ചയ്ക്കും ആറാഴ്ചയ്ക്കും ഇടയിൽ രണ്ടാം ഡോസ് നൽകാനാണു ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചിരിക്കുന്നതെങ്കിലും ഇക്കാര്യം വൈകിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ചുരുക്കത്തിൽ, കോവിഷീൽഡിന്റെയും കോവാക്സീന്റെയും രണ്ടാം ഡോസ് കൃത്യം 28–ാം ദിവസം തന്നെ സ്വീകരിക്കണം. കോവിഷീൽഡിനു സമാനമായ വാക്സീൻ യുകെയിൽ 11 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസ് നൽകിയാൽ മതിയെന്നാണു നിർദേശിച്ചത്. 
രണ്ടാം ഡോസ് സ്വീകരിച്ചു 14–ാം ദിവസമാണു പ്രതിരോധശേഷി ലഭിക്കുകയെന്ന കാര്യം ബോധവൽക്കരിക്കണമെന്നും സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്.
പുണെയിൽ നിന്ന് ‍ഡൽഹി അടക്കം രാജ്യത്തെ 12 നഗരങ്ങളിലേക്കുള്ള വാക്സീനുമായി ‌ആദ്യ ട്രക്കുകൾ പുറപ്പെ‌ട്ടത് ഇന്നലെ അതിരാവിലെ. പ്രത്യേക പൂജയ്ക്കും പ്രാർഥനകൾക്കും ശേഷമാണു ട്രക്കുകൾ വിമാനത്താവളത്തിലേക്കു പോയത്.
കുത്തിവയ്പ് ഇടതുതോളിൽ
വാക്സീൻ കുത്തിവയ്ക്കുന്നത് ഇടതു തോളിൽ. 28 ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ഡോസ് കുത്തിവയ്ക്കും. വാക്സീൻ ജില്ലാ കേന്ദ്രങ്ങളിൽ എത്തിയ ശേഷം കുത്തിവയ്പിനു ഹാജരാകേണ്ട ആരോഗ്യ പ്രവർത്തകർക്ക് എപ്പോൾ, ഏതു കേന്ദ്രത്തിൽ എത്തണമെന്ന സന്ദേശം അയയ്ക്കും. ഇതനുസരിച്ച് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All