മൂക്കിനു താഴെ മാസ്ക്കിട്ടതിന് മലയാളിക്കടക്കം പിഴ 20,000
റിയാദ് ∙ മൂക്കിനു താഴെ മാസ്ക്കിട്ട മലയാളി പൊതുപ്രവർത്തകൻ ഉൾപ്പെടെ 3 പേർക്കു റിയാദ് പൊലീസ് 1000 റിയാൽ (20,000 രൂപ) വീതം പിഴ ചുമത്തി. മലപ്പുറം വല്ലാഞ്ചിറ സ്വദേശിയായ ഒഐസിസി നേതാവിനും സുഹൃത്തുക്കൾക്കുമാണു പിഴ ലഭിച്ചത്. ഹരീഖിലെ ഓറഞ്ചു തോട്ടം കാണാൻ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേസമയം മാസ്ക്കിലൂടെ വായു കണ്ണടയ്ക്കുള്ളിൽ കയറി കാഴ്ച നഷ്ടപ്പെടുത്തിയപ്പോൾ ഇടയ്ക്ക് മാസ്ക് താഴ്ത്തിയ സമയത്തായിരുന്നു പരിശോധനാ ഉദ്യോഗസ്ഥർ പിടികൂടിയതെന്നും ഇതു ബോധ്യപ്പെടുത്തി ഇളവിനു അപേക്ഷിക്കുമെന്നും സാമൂഹിക പ്രവർത്തകൻ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.