• Home
  • News
  • ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പട്ടികയിൽ പുതിയ രാജ്യത്തെ കൂടി ഉൾപ്പെ

ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പട്ടികയിൽ പുതിയ രാജ്യത്തെ കൂടി ഉൾപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പുതുതായി ഒരു രാജ്യത്തെ കൂടി ഉള്‍പ്പെടുത്തി. തെക്കേ അമേരിക്കയിലെ സുരിനാമിലേക്ക് വിസയില്ലാതെ യാത്ര സാധ്യമാക്കാനൊരുങ്ങുകയാണ് അധികൃതര്‍. 

ഇന്ത്യക്കാര്‍ ഏറെയുള്ള സുരിനാമില്‍ ഇന്ത്യന്‍ വംശജനായ ചന്ദ്രികപേര്‍സാദ് സന്തോഖിയെന്ന ചാന്‍ സന്തോഖിയാണ് പ്രസിഡന്റ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പടുത്തുന്നതിനുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കും ഇതെന്ന് സന്തോഖി പറഞ്ഞു. 

ഇന്ത്യയുടെ ഇത്തവണത്തെ റിപബ്ലിക്ക് ദിനത്തിലെ അതിഥികൂടിയാണ് അദ്ദേഹം. ഇനിസുരിനാമിനെപറ്റി പറഞ്ഞാല്‍ ഡച്ച് കൊളോണിയല്‍ വാസ്തു വിദ്യയും ഉഷ്ണമേഖല മഴക്കാടുകളും ഒരു കൊച്ചു രാജ്യമാണിത്. തെക്കെ അമേരിക്കയില്‍ സ്പാനിഷ് ഭാഷ സംസാരിക്കാത്ത നാലു രാജ്യങ്ങളിലൊന്ന്. 

യൂറോപ്യന്‍ അധിനിവേശത്തിനിരയായിട്ടുള്ള ഈ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ ഡച്ചാണ്. 17ാം നൂറ്റാണ്ടിലെ ട്രേഡിംഗ് പോസ്റ്റ്, ഫോര്‍ട്ട് സീലീഡിയ, 1885 ല്‍ നിര്‍മ്മിച്ച സെന്റ് പീറ്റര്‍ പോള്‍ ബസിലിക്ക തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. 

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ സഞ്ചരിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍: 

സെര്‍ബിയ: ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ കഴിയുന്ന ഒരേ ഒരു യൂറോപ്യന്‍ രാജ്യമാണ് സെര്‍ബിയ. ഹോട്ടല്‍ ബുക്കിംഗ് യാത്ര രേഖകളും മാത്രം മതി. ഇവിടെ 30 ദിവസത്തേക്ക് വിസയുടെ ആവശ്യമില്ല.

മാലി ദ്വീപ്: അതി മനോഹരമായ ദ്വീപ് സമൂഹമാണ് മാലി ദ്വീപ്. ഇവിടെ മുപ്പത് ദിവസം ഫ്രീ വിസയാണ്. 1192 ദ്വീപ് സമൂഹങ്ങളാണ് മാലി ദ്വീപിലുള്ളത്. എങ്കിലും വളരെ കുറച്ച് ദ്വീപുകള്‍ മാത്രമാണ് ഉപയോഗ്യമായിട്ടുള്ളത്. നൂറ്റണ്ടുകള്‍ക്ക് മുന്‍പ് തന്നെ മാലി കടല്‍ യാത്രികരുടെ ഒരു വിശ്രമ കേന്ദ്രമായിരുന്നു ഇവിടം. കേരളത്തോട് വളരെ സാമ്യമുള്ള ഭക്ഷണ രീതിയുമാണിവിടെ.

മൗറീഷ്യസ്: ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. 80 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായ അഗ്‌നിപര്‍വത സ്ഫോടനം വഴിയാണ് ഈ ദ്വീപുകള്‍ ഉണ്ടായത്. അറേബ്യന്‍ സഞ്ചരികളാണ് ഈ ദീപില്‍ ആദ്യം എത്തിച്ചേര്‍ന്നതെന്ന് പറയുന്നു. ഓണ്‍ അറേവല്‍ വിസയാണിവിടെ.

ഉഷ്ണമേഖലയിലുള്ള കാലാവസ്ഥയാണ് ഇവിടെ. കാടുകളാലും മരങ്ങളാലും ചുറ്റപ്പെട്ട തീരപ്രദേശമാണിത്. മാത്രമല്ല ജനസംഖ്യയില്‍ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്. 

ഹോങ്കോങ്ങ്: തെക്കന്‍ ചൈന കടലിലെ 236 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണ് ഹോങ്കോങ്ങ്. ലോകത്തിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഹോങ്കോങ്ങ്. ലോകത്തിലെ ആകെ ആറ് ഡിസ്നിലാന്റ് പാര്‍ക്കുകളില്‍ ഒരെണ്ണം ഇവിടെയാണ്. 

പ്രശസ്തമായ സിം ഷാ ശൂഈ, കൗലൂണ്‍, തിന്‍കൗ എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഇവിടെ പ്രീ അറൈവല്‍ രജിസ്ട്രഷന്‍ ചെയ്യണം അതിന് ഏകദേശം 1000 രൂപ വരും.

ഹെയ്ത്തി: കരീബിയന്‍ രാജ്യമാണിത്. ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ചുരുങ്ങിയ കാലത്തേക്ക് അതായത് 90 ദിവസം വരെ വിസയില്ലാതെ ഹെയ്തിയില്‍ താമസിക്കാം. ടൂറിസ്റ്റുകള്‍ക്കും ബിസിനസുകാര്‍ക്കുമാണിത് ബാധകം. 

അതേസമയം, ബാര്‍ബേഡോസ്, നേപ്പാള്‍, ഭൂട്ടാന്‍, സെനഗള്‍, ട്രിനിഡാഡ് ടൊബാഗോ, ഗ്രനഡ ഡൊമനിക്ക, സമോവ നിയുവെ തുടങ്ങിയ 16 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം. 

കൂടാതെ 43 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ ആയും 36 രാജ്യങ്ങളില്‍ ഇ-വിസയിലൂടെയും യാത്ര ചെയ്യാം. വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ അറിയിച്ചിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All