ഒമാൻ, റൂവി സ്റ്റാർസിനിമ തുറന്നു
മസ്കത്ത് : മലയാളികൾ അടക്കം സാധാരണക്കാരുടെ ആശ്രയമായിരുന്ന റൂവി സ്റ്റാർ സിനിമ തുറന്നു. കോവിഡ് പശ്ചാത്തലത്തിൽ അടച്ച തിയറ്റർ 10 മാസത്തിനു ശേഷമാണ് തുറക്കുന്നത്. വിജയ് ചിത്രമായ മാസ്റ്റർ ആണ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത്.
സുപ്രീം കമ്മിറ്റി അനുമതിയുടെ പശ്ചാത്തലത്തിൽ മറ്റ് തിയറ്ററുകൾ കഴിഞ്ഞ മാസംതന്നെ തുറന്നിരുന്നെങ്കിലും ഇന്ത്യൻ റിലീസുകൾ ഇല്ലാത്തതിനാൽ സ്റ്റാർ സിനിമയുടെ തുറക്കൽ വൈകുകയായിരുന്നു. നല്ല പ്രതികരണമാണ് പ്രേക്ഷകരിൽനിന്ന് ലഭിക്കുന്നതെന്ന് തിയറ്ററുമായി ബന്ധപ്പെട്ടവർ പറഞ്ഞു. കോവിഡ് പ്രോേട്ടാകോൾ പാലിച്ചാണ് പ്രദർശനം നടക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.