കുവൈത്തിൽ 74000 പ്രവാസി തൊഴിലാളികൾ ഇപ്പോഴും കാലഹരണപ്പെട്ട സർക്കാർ കരാറുകളിൽ ജോലിചെയ്യുന്നു, വർക്ക് പെർമിറ്റ് മാറ്റിയില്ലെങ്കിൽ നാട് കടത്തുമെന്ന് മുന്നറിയിപ്പ്
കുവൈത്ത് : 74000 തൊഴിലാളികൾ അവരുടെ വിസ സാഹചര്യം പരിഗണിക്കാതെ കാലഹരണപ്പെട്ട സർക്കാർ കരാറുകളിൽ രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം ഇത്തരത്തിൽ കരാറുകളിൽ ഒപ്പുവെച്ച 85000 തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കിയിട്ടുണ്ടെന്നും ശേഷിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് എന്നും മാനവവിഭവശേഷി മന്ത്രാലയം പറയുന്നു. കരാറുകൾ പൂർത്തീകരിക്കാൻ എല്ലാ ഗവൺമെൻറ് ഏജൻസികളെയും ഏകോപിപ്പിച്ചിട്ടുണ്ടെന്നും നിലവിൽ കരാർ കാലാവധി കഴിഞ്ഞിട്ടും ജോലി ചെയ്യുന്ന തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാനോ ഇവർ രാജ്യം വിട്ട് പോയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനോ കരാറുകാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അതോറിറ്റി ഫോർ മാൻപവർ പ്രൊഡക്ഷൻ അഫേഴ്സ്ൻറെ ഡെപ്യൂട്ടി ഡയറക്ടർ മുബാറക്ക് അൽ അസ്മി അറിയിച്ചു. ഇവരുടെ വിസയുടെ കാര്യങ്ങളിൽ തീർപ്പാക്കാൻ ഒരു മാസം കാലാവധി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.