ഒമാനിൽ ക്വാറന്റീൻ കഴിഞ്ഞു ട്രാക്കിങ് ബ്രേസ്ലെറ്റ് തിരികെ നൽകിയില്ലെങ്കില് പിഴ
മസ്കത്ത് : ഒമാനിൽ ക്വാറന്റീൻ കഴിഞ്ഞു ട്രാക്കിങ് ബ്രേസ്ലെറ്റ് തിരികെ കൊടുത്തില്ലെങ്കിൽ 1,000 റിയാൽ പിഴ. ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുകയോ ബ്രേസ് ലെറ്റ് അഴിക്കുകയോ കേടാക്കുകയോ ചെയ്താൽ 1,000 റിയാൽ പിഴ ചുമത്തും.
ക്വാറന്റീൻ കഴിഞ്ഞാൽ ബ്രേസ്ലെറ്റ് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ ഏൽപിക്കണം. വാക്സീൻ എടുത്താലും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.