രണ്ടാം ഡോസ് വാക്സിനെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും
കുവൈത്ത് സിറ്റി: രണ്ടു ഡോസ് കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ് പറഞ്ഞു. വാക്സിനേഷൻ നടത്തിയതിെൻറ തെളിവായി ഇത് എല്ലാ വിമാനത്താവളത്തിലും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിഷ്രിഫ് ഇൻറർനാഷനൽ ഫെയർ ഗ്രൗണ്ടിലെ ഹാൾ ആറിൽ രണ്ടാമത് കുത്തിവെപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാൾ അഞ്ചിനെ അപേക്ഷിച്ച വിശാലമായ ഹാൾ ആറിൽ കൂടുതൽ പേർക്ക് ഒരേസമയം കുത്തിവെപ്പെടുക്കാൻ കഴിയും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.