ഖത്തറിലെ ഈ ശൈത്യ കാലത്ത് ഏറ്റവും കുറവ് താപ നില റിപ്പോർട്ട് ചെയ്തത് അബൂ സംറയിലെന്നു റിപ്പോർട്ട്
ദോഹ: ഖത്തറിലെ ഇത്തവണത്തെ ശൈത്യ കാലത്ത് ഏറ്റവും കുറവ് താപ നില റിപ്പോര്‍ട്ട് ചെയ്തത് അബൂ സംറയിലെന്നു റിപ്പോര്‍ട്ട്. ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് അബൂ സംറയില്‍ നാല് ഡിഗ്രി സെല്‍ഷ്യസ് താപ നില റിപ്പോര്‍ട്ട് ചെയ്തത്. വെള്ളി, ശനി ദിവസങ്ങളില്‍ രാജ്യത്ത് സന്തുലിത കാലാവസ്ഥയായിരിക്കും.
പകല്‍ ചൂട് വര്‍ധിച്ചു വരികയും രാത്രി തണുപ്പേറിയതുമായിരിക്കും. വരും ദിവസങ്ങളില്‍ പ്രഭാതങ്ങളിലും തണുപ്പ് വര്‍ധിക്കും. നിലവില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട യാതൊരു മുന്നറിയിപ്പുകളും നില നില്‍ക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആറു മുതല്‍ പതിനേഴ് വരെയാണ് രാജ്യത്ത് പ്രതീക്ഷിക്കപ്പെടുന്ന താപ നില.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.