കുന്ദമംഗലം സ്വദേശി ദമ്മാമിൽ ഹൃദയാഘാതം മൂലം മരിച്ചു
ദമ്മാം: കോഴിക്കോട് കുന്ദമംഗലം സ്വദേശി ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ചു. ദമ്മാമിന് സമീപനം അനക്ക് എന്ന സ്ഥലത്ത് ബിസിനസ് നടത്തിയിരുന്ന കുന്ദമംഗലം എടപ്പടത്തിൽ അബ്ദുൽ മജീദ് ഹാജി (54) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യാ സഹോദരൻ റഫീഖിനൊപ്പം ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തുകയും അവിടെ വെച്ച് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ ദമ്മാം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
24 വർഷമായി സൗദിയിലുള്ള അബ്ദുൽ മജീദ് ബൽക്കീസ് നട്സ് ആൻഡ് സ്വീറ്റ്സ് കമ്പനിയിൽ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ദമ്മാം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച ദമ്മാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: റസിയ. മാതാപിതാക്കൾ: പരേതനായ ഇ.പി. മൂസ, ആമിന. സഹോദരങ്ങൾ: ഇ.പി. മുഹമ്മദ് കോയ, ഇ.പി. സുലൈമാൻ, ഇ.പി. ആലി ഹാജി, ഇ.പി. ഉസ്മാൻ, ഇ.പി. സിദ്ദീഖ് ഹാജി, ഇ.പി. ഉമർ, ഇ.പി. ഫാത്വിമ, ഇ.പി. സഫിയ, ഇ.പി. സുബൈദ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.