കോവിഡ് വാക്സിനേഷൻ 82 ശതമാനം പിന്നിട്ടു – ആരോഗ്യ മന്ത്രി
മസ്കത്ത്: രാജ്യത്തെ കോവിഡ് വാക്സിനേഷൻ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടതിെൻറ 82 ശതമാനവും പിന്നിട്ടതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി പറഞ്ഞു. വ്യാഴാഴ്ചയിലെ കണക്കനുസരിച്ച് 22,749 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. രണ്ട് ഘട്ടങ്ങളിലായി മൊത്തം 27,300 ഡോസ് ഫൈസർ കോവിഡ് വാക്സിനാണ് ഒമാന് ലഭിച്ചിട്ടുള്ളത്. 3.70 ലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ഒമാൻ ബുക്ക് ചെയ്തിട്ടുള്ളത്. ഇത് വിവിധ ഘട്ടങ്ങളിലായി ഒമാനിലെത്തുമെന്നും സുപ്രീം കമ്മിറ്റിയുടെ വാർത്തസമ്മേളനത്തിൽ ആരോഗ്യ മന്ത്രി പറഞ്ഞു. ലോകത്ത് കോവിഡ് വാക്സിൻ ആദ്യമായി ലഭിച്ച 42 രാഷ്ട്രങ്ങളിൽ ഒന്നാണ് സുൽത്താനേറ്റ്. വാക്സിൻ ആദ്യമായി ലഭിക്കുന്നതിന് ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ പിന്തുണ ഏറെ സഹായകരമായിട്ടുണ്ട്. ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും കോവിഡ് വാക്സിൻ എത്തിച്ചു. ഇതിന് കൃത്യമായ സംവിധാനം രൂപപ്പെടുത്തിയിരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.
സുരക്ഷിതമായ ഉപയോഗം ഉറപ്പുവരുത്താതെ ഒരു വാക്സിനും ഒമാൻ അനുമതി നൽകില്ലെന്ന് മന്ത്രി പറഞ്ഞു. വാക്സിനേഷൻ നിർബന്ധമില്ലാത്തതാണ്. എന്നിരുന്നാലും ചില വ്യക്തികൾ ഉൗഹാപോഹങ്ങളും തെറ്റായ വിവരങ്ങളും വിശ്വസിച്ച് വാക്സിൻ എടുക്കാതെയിരിക്കുന്നുണ്ട്. വാക്സിൻ എടുത്തവർ രോഗവാഹകരാകുമെന്നത് പ്രചാരണം മാത്രമാണ്. ശാസ്ത്രീയമായി അതിന് ഒരു അടിത്തറയുമില്ല. വാക്സിന് ഇതുവരെ ഒരു ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
ആരോഗ്യ മേഖലയുടെ സമ്മർദത്തിന് ആശ്വാസമായി രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. കോവിഡ് തീവ്രതയിലെത്തി നിൽക്കുന്ന സമയത്ത് തീവ്ര പരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം 219 വരെയായി ഉയർന്നു. ഇപ്പോൾ ഇത് രണ്ടക്കത്തിലേക്ക് താഴ്ന്നിട്ടുണ്ട്. മുൻകരുതൽ നടപടികൾ പാലിക്കുന്നതിലെ പ്രതിബദ്ധതയാണ് ഇതിന് കാരണം. രോഗികളുടെ എണ്ണം കുറഞ്ഞതിനാൽ ചിലർ മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ വിമുഖത കാണിക്കുന്നുണ്ട്. ഒത്തുചേരലുകൾക്കുള്ള വിലക്കും പൊതുസ്ഥലത്ത് മുഖാവരണം ധരിക്കുന്നതുമടക്കം സുപ്രീം കമ്മിറ്റി നിർദേശ പ്രകാരമുള്ള കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. കോവിഡ് വാക്സിൻ എത്തിയതിന് മഹാമാരി അവസാനിച്ചു എന്ന് അർഥമില്ലെന്നും ഡോ. അൽ സഇൗദി ഒാർമിപ്പിച്ചു.

ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ എട്ടു മുതൽ പത്തു വരെ കോവിഡ് വാക്സിനുകൾകൂടി ഒമാനിൽ എത്തുമെന്നാണ് കരുതുന്നത്. മുഴുവൻ വിവരങ്ങളും ലഭിച്ചതും ഉൽപാദന രാജ്യത്ത് രജിസ്റ്റർ ചെയ്ത് ഉപയോഗക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തിയ വാക്സിനുകൾ മാത്രമാണ് ഒമാനിൽ ഉപയോഗിക്കുകയുള്ളൂവെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
മഹാമാരി ഇപ്പോഴും നിലവിലുണ്ട്. അതിനാൽ ജനങ്ങൾ പ്രതിരോധ നടപടികളിൽ ജാഗ്രത പാലിക്കണം. പല രാജ്യങ്ങളും കോവിഡിെൻറ മൂന്നാം വരവിെൻറ പിടിയിലാണ്. രോഗബാധിതരുടെ എണ്ണവും മരണവും ഇൗ രാജ്യങ്ങളിൽ ഉയർന്ന നിലയിലാണ്. മുഴുവൻ മസ്ജിദുകളും തുറക്കുന്നത് സംബന്ധിച്ച് ആലോചനകൾ നടന്നുവരുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കാതെയും മുൻകരുതൽ നടപടികൾ പാലിക്കാതെയുമുള്ള ഒത്തുചേരലുകൾ നിരോധിക്കപ്പെട്ടവയായതിനാലാണ് തീരുമാനം നീളുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഒമാനിലെത്തുന്നവർക്ക് ധരിക്കാൻ നൽകുന്ന ട്രാക്കിങ് ബ്രേസ്ലെറ്റ് ക്വാറൻറീൻ കാലാവധി കഴിയുേമ്പാൾ ഉപേക്ഷിക്കപ്പെടുന്നത് കണ്ടുവരുന്നുണ്ട്. ക്വാറൻറീൻ കാലാവധി കഴിയുന്നവർ ട്രാക്കിങ് ബ്രേസ്ലെറ്റ് തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിൽ തിരിച്ചുനൽകണം. അല്ലാത്തപക്ഷം ആയിരം റിയാൽ പിഴ ചുമത്തും. യാത്ര കഴിഞ്ഞ് ഒമാനിൽ തിരിച്ചെത്തുന്നവർ ഏഴുദിവസം സ്വയം ക്വാറൻറീനിൽ ഇരിക്കണം. വേണമെങ്കിൽ എട്ടാമത്തെ ദിവസം പി.സി.ആർ പരിശോധനക്ക് വിേധയമായി ക്വാറൻറീൻ അവസാനിപ്പിക്കാം. അല്ലാത്തപക്ഷം 14 ദിവസ ക്വാറൻറീൻ എന്ന രീതി പിന്തുടരുകതന്നെ വേണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.