കുവൈത്തിൽ പിസിആർ ടെസ്റ്റുകൾക്ക് ചാർജ് ഈടാക്കുന്നത് താൽക്കാലികമായി മരവിപ്പിച്ചു
കുവൈത്ത് : കുവൈത്തിൽ എത്തിച്ചേരുന്ന യാത്രക്കാർക്കുള്ള പിസിആർ ടെസ്റ്റുകൾക്ക് പണം ഈടാക്കുന്നത് താൽകാലികമായി നിർത്തിവെച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പുതിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെസ്റ്റുകൾക്ക് എയർ ലൈൻസുകളിൽ നിന്നും പണം ഈടാക്കില്ല . ക്യാബിനറ്റ് നിർദ്ദേശപ്രകാരമാണ് ഈ പുതിയ തീരുമാനം.പിസിആർ ടെസ്റ്റുകളുൾക്കും ജനുവരി 17 മുതൽ ആരംഭിക്കുന്ന ക്വാറന്റൈൻ ചെലവുകൾക്കും എയർലൻസുകളിലൂടെ ഈടാക്കുന്ന ചാർജുകളും ഇതിൽ ഉൾപ്പെടും.ഇക്കാര്യത്തിലെ സാങ്കേതിക പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെയാണ് ചാർജ് ഈടാക്കൽ നിർത്തി വെച്ചതെന്ന് അധികൃതർ പ്രത്യേകം അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.