• Home
  • News
  • കോവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൗദി

കോവിഡ് കാലത്ത് ശമ്പളം കുറച്ചത് റദ്ദാക്കി സൗദി

റിയാദ്∙ സൗദിയിൽ കോവിഡ് കാലത്ത് ജീവനക്കാരുടെ ശമ്പളം കുറച്ചത് മാനവശേഷി, തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുനഃസ്ഥാപിച്ചു.
 ജോലി സമയം കുറയ്ക്കുന്നതിനു ആനുപാതികമായി വേതനം കുറയ്ക്കുക, ശമ്പളമില്ലാത്ത ദീർഘകാല അവധി നൽകുക, തൊഴിലാളികളെ പിരിച്ചുവിടുക തുടങ്ങി   മഹാമാരിക്കാലത്ത് കമ്പനി  ഉടമകൾക്കു നൽകിയ ഇളവുകളെല്ലാം (ആർട്ടിക്കിൾ 41/2020) പിൻവലിച്ചിട്ടുണ്ട്. അസാധാരണ സാഹചര്യം നേരിടുന്നതിന് സർക്കാരിൽനിന്ന് ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കിൽ തൊഴിലാളിയെ പിരിച്ചുവിടാൻ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകി തൊഴിൽ കരാർ അവസാനിപ്പിക്കാനും അനുമതി നൽകിയിരുന്നു. ഇനി ശമ്പളം വെട്ടിക്കുറയ്ക്കാൻ പാടില്ലെന്നും വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All