യുഎഇയിൽ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 7 പേർ
അബുദാബി∙ യുഎഇയിൽ കോവിഡ്19 ബാധിതരായ 7 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 733 ആയി. 3,407 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതായും 3,168 പേർ മുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം– 2,46,376. രോഗം ഭേദമായി ആശുപത്രി വിട്ടവർ ആകെ– 2,18,988. ചികിത്സയിൽ ഉള്ളത് 26,655 പേർ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.