• Home
  • News
  • ചട്ടം ലംഘിച്ചാൽ സൗദിയിലും വൻപിഴ, നിയമ നടപടി

ചട്ടം ലംഘിച്ചാൽ സൗദിയിലും വൻപിഴ, നിയമ നടപടി

റിയാദ്∙ സൗദിയിൽ 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ആഘോഷ, മരണാനന്തര ചടങ്ങുകൾ സംഘടിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച് പരിപാടി സംഘടിപ്പിക്കുന്നവർക്ക് 40,000 റിയാലും പങ്കെടുക്കുന്നവർക്ക് 5000 റിയാൽ വീതവുമാണ് പിഴ.
 കുറ്റം ആവർത്തിച്ചാൽ സംഘാടകർക്കുള്ള പിഴ 80,000 റിയാലും പങ്കാളികൾക്കു 10,0000 റിയാലുമായി വർധിക്കും. മൂന്നാമതും ആവർത്തിച്ചാൽ യഥാക്രമം 1,60,000, 20,000 റിയാൽ വീതം നൽകണം.
 കൂടാതെ ഇവർക്കെതിരെ നിയമനടപടിയെടുക്കും. റിയാദ്, മക്ക എന്നിവിടങ്ങളിലെ നിയമലംഘനങ്ങൾ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിലേത് 999 എന്നീ നമ്പറിലും അറിയിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All