ഇസ്രയേലിലും ഇനി 'ഗൾഫ് കത്തു 'പാട്ടുകളെത്തും
ദുബായ് ∙ എമിറേറ്റ്സ് പോസ്റ്റ് പ്രവർത്തന ശൃംഖലകളിൽ ഇസ്രയേലിനെ കൂടി ഉൾപ്പെടുത്തി രാജ്യാന്തര തപാൽ സർവീസിന്റെ മാറ്റുകൂട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ പുതിയ നയതന്ത്ര ബന്ധത്തിന്റെ ഭാഗമാണിത്. യുഎഇയും ഇസ്രയേലും തമ്മിലുള്ള ഇഴയടുപ്പത്തിൽ ഇനി ഗൾഫ് കത്തുകൾ ഇസ്രായേലിലേക്കും ഒഴുകും.
എമിറേറ്റ്സ് പോസ്റ്റുപോലെ ഇനി ഇസ്രയേൽ പോസ്റ്റുമുണ്ടാകും. ഇസ്രയേലിന്റെ നാനാദിക്കുകളിലും ഇനി ഗൾഫ് കത്തിടപാടുകൾ നടക്കും. യുഎഇയിൽ നിന്നുള്ള ഉരുപ്പടികളും മറ്റും ഇസ്രായേലിലേക്കും തിരിച്ചും പ്രവഹിക്കുന്നതു സ്നേഹ സമാധാന സമ്പർക്കത്തിന്റെ നവചരിതമാകും.
കോവിഡ് കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ സമാധാന, നയതന്ത്ര കരാറിന്റെ ഭാഗമായുള്ള തപാൽ സർവീസ് വ്യാപാര രംഗത്ത് പുത്തനുണർവ്വുണ്ടാക്കുമെന്നാണു കരുതുന്നത്. സഹിഷ്ണുതയുടെയും സാംസ്കാരിക വിനിമയത്തിന്റെയും മുദ്രയാകും പുതിയ തപാൽ ബന്ധമെന്ന് എമിറേറ്റ്സ് പോസ്റ്റ് ഗ്രൂപ്പ് തലവൻ അബ്ദുല്ല മുഹമ്മദ് അൽ അശ്റം അഭിപ്രായപ്പെട്ടു. ലോകത്തിന്റെ 190 ഭാഗങ്ങളിലേക്ക് എമിറേറ്റ്സ് പോസ്റ്റ് സേവനമുണ്ട്. ഇതിലൊരു പുതിയ അംഗമായിരിക്കും ഇനി മുതൽ ഇസ്രായേൽ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.