കുവൈത്ത് പ്രധാനമന്ത്രി കോവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു
കുവൈത്ത് : കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ആദ്യഘട്ട വാക്സിനേഷൻ കുവൈത്ത് വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. ആദ്യഘട്ടത്തിലെ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് ഉദ്ഘാടനം നടത്തിയ ശേഷം പ്രധാനമന്ത്രി ശൈഖ് സബ അൽ ഖാലിദ് രണ്ടാംഘട്ട വാക്സിനും ഇന്ന് സ്വീകരിച്ചു. ഇദ്ദേഹത്തോടൊപ്പം തന്നെ ഉപപ്രധാനമന്ത്രിയും മന്ത്രിസഭാ സഹമന്ത്രിയുമായ അനസ് അൽ സ്വാലിഹ്, ആരോഗ്യ മന്ത്രി ശൈഖ് ഡോക്ടർ ബേസില്‍ അൽ സബയും രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ട വാക്സിനേഷനായി കുവൈത്തിലെ ഇൻറർനാഷണൽ ഫെയർ ഗ്രൗണ്ടിൽ ഹാൾ നമ്പർ 6 കൂടി വാക്സിനേഷൻ കേന്ദ്രമായി സജ്ജീകരിക്കുകയും പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. അതേസമയം രണ്ടാംഘട്ട വാക്സിൻ കുവൈത്തിലെത്തിയ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വാക്സിനേഷൻ തീയതി ആരോഗ്യ മന്ത്രാലയം ഇതുവരെ അറിയിച്ചിട്ടില്ല.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.