ഒമാൻ രണ്ടു വർഷത്തിനുള്ളിൽ 80 ശതമാനം സ്വദേശികൾക്കും തൊഴിൽ നൽകും
മസ്കത്ത് : രാജ്യത്ത് രജിസ്റ്റർ ചെയ്ത സ്വദേശി തൊഴിലന്വേഷകരിൽ 80 മുതൽ 85 ശതമാനം പേർക്കും അടുത്ത രണ്ടു വർഷത്തിനുള്ളിൽ തൊഴിൽ നൽകുമെന്ന് ഒമാൻ തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സൈദ് ബഉൗവിൻ. സർക്കാർ, സ്വകാര്യ മേഖലകളിലായാണ് തൊഴിൽ ലഭ്യമാക്കുകയെന്ന് മന്ത്രി ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ പറയുന്നു. 70 ശതമാനം പേർക്കും സ്വകാര്യ മേഖലയിൽ തൊഴിൽ ലഭ്യമാക്കും.
സർക്കാർ മേഖലയിൽ ആവശ്യത്തിന് അനുസരിച്ച് 30 ശതമാനം തൊഴിൽ ലഭ്യതയും ഉറപ്പാക്കും. ഇൗ വർഷം 40 ശതമാനം പേർക്കായിരിക്കും ജോലി ലഭ്യമാക്കുക. സ്വദേശിവത്കരണത്തിലൂടെ 20,000 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും തൊഴിൽ മന്ത്രി പറഞ്ഞു. വരുംമാസങ്ങളിൽ ഇതിനായി കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കും.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.