മദ്യ നിർമാണ കേന്ദ്രത്തിൽ റെയ്ഡ്; കുവൈത്തിൽ രണ്ട് പ്രവാസികൾ പിടിയിൽ
കുവൈത്ത്: കുവൈറത്തിലെ ജഹ്റ പ്രദേശത്തെ മദ്യ നിർമാണശാലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നടത്തിപ്പുകാരായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജരായ ഇരുവരെയും പ്രോസിക്യൂഷൻ മുന്നിൽ ഹാജരാക്കി. അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഒരു അപ്പാർട്ട്മെൻറ് ആണ് ഇത് പ്രവർത്തിച്ചിരുന്നത്. നിരവധി മദ്യ ബാരലു കളും നിർമ്മാണ ഉപകരണങ്ങളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.കൂടാതെ വില്പനയ്ക്ക് വെച്ച നിരവധി മദ്യകുപ്പികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.