ബഹ്റൈൻ 38 തൊഴിലുകളില്‍ ടെസ്റ്റ് വിജയിക്കൽ നിര്‍ബന്ധമാക്കി പുതിയ ഉത്തരവ്
മനാമ : മെഡിക്കല്‍ മേഖലയിലെ 38 തൊഴിലുകളില്‍ നാഷനല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ പ്രത്യേക ടെസ്റ്റ് പാസായിരിക്കണമെന്ന നിയമം നടപ്പാക്കും. ഇതുമായി ബന്ധപ്പെട്ട നിയമത്തില്‍ കഴിഞ്ഞ ദിവസം ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ ഒപ്പുവെച്ചു.
തൊഴില്‍ ലൈസന്‍സ് ലഭിക്കുന്നതിന് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി നടത്തുന്ന പരീക്ഷ പാസായിരിക്കണമെന്നാണ് നിയമം. രക്തം എടുക്കുന്ന ടെക്നീഷ്യന്, ന്യൂക്ലിയര്‍ മെഡിസിന് ടെക്നോളജിസ്റ്റ്, ഇ.സി.ജി ടെക്നീഷ്യന്, ഓഡിയോളജിസ്റ്റ്, ഫിസിയോ തെറപ്പി ടെക്നീഷ്യന്, പ്രോസ്തെക്റ്റിസ് ആൻഡ് ഓര്‍ത്തോട്ടിക്സ് ടെക്നീഷ്യന്, റെസ്പിറേറ്ററി എക്യുപ്മെൻറ് സ്പെഷലിസ്റ്റ്, ഒക്യൂപേഷണല്‍ തെറപ്പി ടെക്നീഷ്യന്, ഒപ്റ്റോമെട്രിസ്റ്റ്, ന്യൂട്രീഷന്‍ ടെക്നീഷ്യന്, സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റെറിലൈസേഷന്‍ ടെക്നീഷ്യന്, സ്റ്റെറിലൈസേഷന്‍ ടെക്നിക്കല്‍ അസിസ്റ്റൻറ്, അഡ്വാന്‍സ്ഡ് പാരാമെഡിക്കല്‍ സ്റ്റാഫ്, ഡയാലിസിസ് ടെക്നീഷ്യന്, പാരാമെഡിക്കല്‍ നഴ്സ് തുടങ്ങി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരാണ് പരീക്ഷയെഴുതേണ്ടത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.