• Home
  • News
  • ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​തെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടാ​വർ​ത്തി​ച്ച് മു​നി​സി​പ്പാ​ല

ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​തെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടാ​വർ​ത്തി​ച്ച് മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം

ദോ​ഹ: ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​തെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടാ​വ​ർ​ത്തി​ച്ച് മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം. ഉ​പ​ഭോ​ക്താ​ക്ക​ൾ  ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളി​ൽ അ​നി​വാ​ര്യ​മാ​യും മാ​റ്റം വ​രു​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഭ​ക്ഷ​ണം പാ​ഴാ​ക്കു​ന്ന സ്വ​ഭാ​വം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും  മ​ന്ത്രാ​ല​യ​ത്തി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം മേ​ധാ​വി മ​സ്​​ഈ​ദ് ജാ​റ​ല്ലാ​ഹ് അ​ൽ മ​ർ​രി വ്യ​ക്ത​മാ​ക്കി.
ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ  അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ രാ​ജ്യം വ​ലി​യ ചു​വ​ടു​വെ​പ്പു​ക​ളാ​ണ് തു​ട​രു​ന്ന​ത്. രാ​ജ്യ​ത്തിെൻറ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി  സ്വ​ദേ​ശി​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും പൂ​ർ​ണ പി​ന്തു​ണ ആ​വ​ശ്യ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​ർ​ക്ക് വ​ലി​യ പ​ങ്ക് വ​ഹി​ക്കാ​ൻ  സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  
ഏ​ത്​ സാ​ഹ​ച​ര്യ​ത്തി​ലും ഭ​ക്ഷ​ണം പാ​ഴാ​ക്ക​രു​ത്. പ്രാ​ദേ​ശി​ക​മാ​യി ഫ്ര​ഷ് ഭ​ക്ഷ്യ പ​ദാ​ർ​ഥ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും  ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നു​മാ​യി സ്വ​കാ​ര്യ മേ​ഖ​ല​ക്ക് ഭ​ര​ണ​കൂ​ട​ത്തിെൻറ നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.    
ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്കും വ​ലി​യ പ​ങ്കു​വ​ഹി​ക്കാ​നാ​കും. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ മാ​ലി​ന്യ സം​ഭ​ര​ണ പോ​യ​ൻ​റു​ക​ളി​ലും മാ​ലി​ന്യ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ലി​യ അ​ള​വി​ൽ ഭ​ക്ഷ​ണാ​വ​ശി​ഷ്​​ട​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​ട്ടു​ണ്ട്.   
ഭ​ര​ണ​കൂ​ടം ഭ​ക്ഷ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് പ്ര​യ​ത്നി​ക്കു​ന്ന അ​തേ സ​മ​യ​ത്ത് ത​ന്നെ​യാ​ണ്  ഇ​ത്ത​രം വ​ലി​യ അ​ള​വി​ൽ ഭ​ക്ഷ്യാ​വ​ശി​ഷ്​​ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. വ​ലി​യ അ​ള​വി​ലാ​ണ് ഭ​ക്ഷ്യാ​വ​ശി​ഷ്​​ട​ങ്ങ​ൾ മാ​ലി​ന്യ സം​സ്​​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത് അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ കൂ​ടി​യേ തീ​രൂ.   
ഇ​തു​മാ​യി  ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രാ​ല​യം സ​മ​ഗ്ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്നു​മു​ണ്ട്. ഭ​ക്ഷ്യ ഉ​ൽ​പാ​ദ​ന രം​ഗ​ത്തു​ൾ​പ്പെ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ പ​ദ്ധ​തി​ക​ളി​ൽ സ്വ​കാ​ര്യ​മേ​ഖ​ല കൂ​ടു​ത​ൽ നി​ക്ഷേ​പം ഇ​റ​ക്ക​ണം. 2018–2023  കാ​ല​യ​ള​വി​ലേ​ക്കു​ള്ള ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ 37 പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ൽ നി​ര​വ​ധി  പ​ദ്ധ​തി​ക​ൾ 2019–2020 കാ​ല​യ​ള​വി​ൽ ആ​രം​ഭി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ത്തി​ൽ 21000 ട​ൺ പ​ച്ച​ക്ക​റി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ  ശേ​ഷി​യു​ള്ള 10 ഹ​രി​ത​ഗൃ​ഹ പ​ദ്ധ​തി​ക​ൾ ഇ​തി​ന​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All