ഖത്തറിൽ വ്യാജതൊഴിൽ അവസരങ്ങൾ, തട്ടിപ്പിൽ വീഴല്ലേ
ദോഹ : ഖത്തറിനെതിരായ ഉപരോധം കഴിഞ്ഞ് അതിർത്തികൾ വീണ്ടും തുറന്നതോടെ വ്യാപാര വാണിജ്യമേഖലകളും കൂടുതൽ ഉണർവിലേക്ക് നീങ്ങുകയാണ്. പല മേഖലകളിലും തൊഴിൽ അവസരങ്ങളും പുതുതായി ഉണ്ടാകും. ഈ സാഹചര്യം മുതലെടുക്കാൻ തട്ടിപ്പുകാരും രംഗത്ത് സജീവമായിട്ടുണ്ട്. ഖത്തറിൽ തൊഴിൽ അവസരങ്ങൾ ഉണ്ടെന്ന തരത്തിൽ വ്യാജപരസ്യങ്ങൾ നൽകിയും ഇ- മെയിലുകൾ അയച്ചും ഇരകളെ കാത്തിരിക്കുകയാണ് തട്ടിപ്പുകാർ. ഖത്തർ എയർവേസ്, ഹമദ് മെഡിക്കൽ കോർപറേഷൻ, ഖത്തർ പെട്രോളിയം, വിവിധ സ്വകാര്യമേഖലകൾ തുടങ്ങിയവയുടെ പേരിലാണ് വ്യാജ അറിയിപ്പുകൾ വരുന്നത്. തങ്ങളുെട പേരിൽ പ്രചരിക്കുന്ന വ്യാജ ജോലി ഒഴിവുകൾ സംബന്ധിച്ച കാര്യങ്ങൾ വിശ്വസിക്കരുതെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ട്വിറ്ററിലാണ് കമ്പനി ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.