• Home
  • News
  • ഖത്തറില്‍ ഡിസംബർ മാസം ഇന്ധന വിലയില്‍ വന്‍ കുറവ്

ഖത്തറില്‍ ഡിസംബർ മാസം ഇന്ധന വിലയില്‍ വന്‍ കുറവ്

ദോഹ: ഖത്തറില്‍ ഡിസംബർ മാസം ഇന്ധന വിലയില്‍ വന്‍ കുറവ് .നവംബറിലെ വിലയില്‍ നിന്ന് പെട്രോളിന് 25 ദിര്‍ഹവും, ഡീസലിന് 5 ദിര്‍ഹവുമാണ് ഡിസംബറില്‍ കുറയുക. പ്രീമിയം പെട്രോള്‍ ലീറ്ററിന് 1.80 റിയാലും, സൂപ്പര്‍ പെട്രോളിന് 1.85 റിയാലുമാണ് ഡിസംബർ മാസം വില. ഡീസലിന് 2 റിയാലാണു ഡിസംബറിലെ വില. നവംബറില്‍ പെട്രോള്‍ ലീറ്ററിന് 2.05 റിയാലും സൂപ്പര്‍ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന് 2.05 റിയാലുമായിരുന്നു വില. രാജ്യാന്തര എണ്ണ വിലയെ ആധാരമാക്കിയാണ് ഖത്തറില്‍ ഓരോ മാസവും ഇന്ധന വില നിശ്ചയിക്കുന്നത്. കുറെ മാസങ്ങള്‍ക്കു ശേഷമാണ് പെട്രോള്‍ വിലയില്‍ രാജ്യത്തു വന്‍ കുറവുണ്ടാകുന്നത്.

Related News