• Home
  • News
  • ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയല്ലെന്ന് സ്ഥിരീകരണം

ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയല്ലെന്ന് സ്ഥിരീകരണം

തൃശ്ശൂര്‍: തൃശ്ശൂരില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിനിക്ക് കോംഗോ പനിയല്ലെന്ന് സ്ഥിരീകരണം. മണിപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗിയുടെ രക്ത സാംപിള്‍ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയത്. പരിശോധനാ ഫലം നെഗറ്റീവാണെന്നും ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും തൃശ്ശൂര്‍ ഡിഎംഒ ഡോ. റീന പറഞ്ഞു.

വിദേശത്തു നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോംഗോ പനിയാണെന്ന സംശയത്തെ തുടര്‍ന്ന് ചികില്‍സയിലുളളത്. രോഗം ബാധിച്ച മൃഗങ്ങളിലെ ചെള്ളുകള്‍ വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. സംസ്ഥാനത്ത് ഇതുവരെ കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ 27ാം തിയതി യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിയാണ് ചികില്‍സയിലുളളത്. വിദേശത്തായിരിക്കെ രോഗത്തിന് ചികില്‍സയിലായിരുന്ന ഇയാള്‍ നാട്ടിലെത്തിയപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു.

മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്കും ഈ മൃഗങ്ങളുടെ ശരീരത്തിലുള്ള ചെള്ളുകള്‍ വഴി മനുഷ്യരിലേക്കും പകരുന്ന രോഗമാണ് കോംഗോ പനി . നെയ്‌റോ വൈറസുകള്‍ വഴിയാണ് രോഗം ഉണ്ടാകുന്നത്. രോഗം ബാധിച്ച ആളുടെ രക്തം , ശരീരസ്രവങ്ങള്‍ എന്നിവ വഴി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും രോഗം പകരാം. പനി, മസിലുകള്‍ക്ക് കടുത്ത വേദന, നടുവേദന , തലവേദന , തൊണ്ടവേദന , വയറുവേദന, കണ്ണുകള്‍ക്കുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

Related News

Entertainment