• Home
  • News
  • ഖത്തർ: എമിഗ്രേഷൻ റൗണ്ട്‌ എബൗട്ടിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ഖത്തർ: എമിഗ്രേഷൻ റൗണ്ട്‌ എബൗട്ടിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

ദോഹ: നിർമാണ പ്രവർത്തികൾ കാരണം അൽ ഗരാഫ ഇന്റർചേഞ്ചിൽ (എമിഗ്രേഷൻ റൗണ്ട്‌ എബൗട്ട്‌) നിന്ന്‌ അൽ ഷമാൽ ഹൈവേയിലേക്കുള്ള സർവീസ് റോഡിൽ 6, 7, 8, 14 തീയതികളിൽ ഗതാഗത നിയന്ത്രണമെന്ന് അഷ്‌ഗാൽ അറിയിച്ചു. രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെയായിരിക്കും നിയന്ത്രണം. അതേസമയം ഏഴാം തീയതി ഒഴികെ മറ്റുമൂന്നു ദിവസങ്ങളിലും സർവീസ്‌ റോഡിലെ മൂന്നു ലെയ്‌നുകളിൽ രണ്ടിലൂടെയും പകൽ വാഹനങ്ങൾ കടത്തിവിടും. ഇടത്തേക്കു തിരിയേണ്ടവരും യുടേൺ എടുക്കേണ്ടവരും അൽ ലുഖ്‌ത സ്‌്‌ട്രീറ്റിൽ നിന്നു തിരിയണമെന്നും അഷ്‌ഗാൽ അറിയിച്ചു.എമിഗ്രേഷൻ റൗണ്ട്‌ എബൗട്ടിനെ ഇന്റർചേഞ്ചാക്കി മാറ്റുന്നതിന്റെയും സർവീസ്‌ റോഡുകളുടെയും ടാറിങ്‌ പൂർത്തിയാക്കുന്നതിനാലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Related News

Entertainment