• Home
  • News
  • ബാബ്റി മസ്ജിദ് തകർത്തതിന്‍റെ വാർഷികം പ്രമാണിച്ച് അയോധ്യയിൽ കനത്ത സുരക്ഷ

ബാബ്റി മസ്ജിദ് തകർത്തതിന്‍റെ വാർഷികം പ്രമാണിച്ച് അയോധ്യയിൽ കനത്ത സുരക്ഷ

അയോധ്യ: ബാബരി മസ്ജിദ് സംഘ്പരിവാര്‍ തകര്‍ത്തിട്ട് 26 വര്‍ഷം തികയുന്ന ഡിസംബര്‍ ആറിന് അയോധ്യയില്‍ സുരക്ഷ ശക്തമാക്കി. നൂറുകണക്കിന് സുരക്ഷാ സൈനികരെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങളും വിശ്രമമന്ദിരങ്ങളും പോലിസ് പരിശോധിച്ചുവരുകയാണ്.വിഎച്ച്പി, ബജ്റംഗ്ദൾ എന്നിവ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം സംഘടനകൾ കരിദിനവും പ്രഖ്യാപിച്ചു. ഇതിന്‍റെ പശ്ചാത്തലത്തിൽ അയോധ്യയിൽ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

Entertainment