• Home
  • News
  • ഇനി സ്വന്തം വീട്ടുപടിക്കൽനിന്നുതന്നെ പെട്രോൾ നിറയ്ക്കാം

ഇനി സ്വന്തം വീട്ടുപടിക്കൽനിന്നുതന്നെ പെട്രോൾ നിറയ്ക്കാം

ദുബായ്: ഇനി സ്വന്തം വീട്ടുപടിക്കൽനിന്നുതന്നെ പെട്രോൾ നിറയ്ക്കാം. ഇതിനായി പുതിയ സ്മാർട്ട് ആപ്പ് പുറത്തിറക്കിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനി.പെട്രോൾ ആവശ്യമുള്ളവർക്ക് കാഫു എന്ന ആപ്പ് വഴി ബന്ധപ്പെടാം. ഇമറാത്ത് പെട്രോൾ കമ്പനിയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പ് ആദ്യം ഉപയോഗിക്കുന്നവർ കാറിന്റെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. പിന്നീട് ഇന്ധനം ആവശ്യമുള്ളപ്പോൾ ആപ്പ് വഴി കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങൾ നൽകുക. ഇന്ധനം നിറയ്ക്കേണ്ട സമയവും നൽകണം. അതിനുശേഷം ടാങ്ക് തുറന്നു െവച്ചാൽ മാത്രം മതി. പെട്രോൾ സ്റ്റേഷനുകളിൽ ലഭിക്കുന്ന വിലയ്ക്കുതന്നെ ഇന്ധനം ലഭിക്കും. എന്നാൽ, ഓരോ തവണയും സേവനഫീസ് ആയി 18 ദിർഹം ഉപഭോക്താവിൽനിന്ന് വാങ്ങിക്കും.

Related News

Entertainment