• Home
  • News
  • കുവൈറ്റിലെ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതി

കുവൈറ്റിലെ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് അഭിഭാഷകരെ നിയമിക്കും

കുവൈത്ത് സിറ്റി: കുവൈറ്റിലെ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് കുവൈത്ത് മനുഷ്യാവകാശ സൊസൈറ്റി അഞ്ച് അഭിഭാഷകരെ നിയമിക്കും. ഇതിനായി വിവിധ എംബസി അധികൃതരുമായി സൊസൈറ്റി ചർച്ച നടത്തി. സ്വിസ് ഏജൻസി ഫോർ ഡവലപ്മെന്റ് ‌ആൻഡ് കോ-ഓപ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഈ നിർദേശത്തിന് നിയമവിദഗ്ധരുടെയും നയതന്ത്ര പ്രതിനിധികളുടെയും പിന്തുണയുണ്ട്.

പ്രശ്നങ്ങളിൽ സഹായിക്കുന്നതിനൊപ്പം കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം നൽകാനും സൊസൈറ്റി ശ്രമിക്കും. വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സൊസൈറ്റിക്ക് 551 പരാതികൾ ലഭിച്ചതായി പ്രൊജക്ട് കോ-ഓർഡിനേറ്റർ അബ്ദുൽ റസാഖ് അൽ അസാസി അറിയിച്ചു. സ്പോൺസർ പാസ്പോർട്ട് തടഞ്ഞുവച്ച 10 പരാതികളിൽ പരിഹാരമായി. മറ്റുള്ളവർ നിയമോപദേശത്തിന് വിധേയമായി കോടതിക്ക് കൈമാറി. 446 പേർക്ക് വ്യക്തിഗത സഹായം ലഭ്യമാക്കി. നിയമോപദേശം ആവശ്യപ്പെട്ട് ഹോട്ട്‌ലൈൻ വഴി 5,504 കോളുകളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related News

Entertainment