• Home
  • News
  • ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ട

ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ടർ തുറന്നു

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു കാണിക്കയിടാന്‍ പ്രത്യേക ഡിജിറ്റല്‍ കൗണ്ടർ തുറന്നു. ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെ സൗത്ത് ഇന്ത്യൻ ബാങ്കാണ് സന്നിധാനത്തു പ്രത്യേക ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ തുടങ്ങിയത്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ച് ഇവിടെ കാണിക്കയിടാനാണു സൗകര്യമൊരുക്കിയിട്ടുള്ളത്. ഇതിനായി 5 സ്വൈപ്പിങ് യന്ത്രങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കറന്‍സി കയ്യില്‍ കരുതാത്ത ഭക്തജനങ്ങള്‍ക്കു കാണിക്കയര്‍പ്പിക്കാന്‍ ഡിജിറ്റല്‍ കാണിക്ക കൗണ്ടര്‍ ഉപയോഗപ്രദമാകും.നെയ്യഭിഷേക സമയം കഴിഞ്ഞാലും ഭക്തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന നെയ്യ് അയ്യപ്പന് അഭിഷേകം നടത്താൻ അവസരമൊരുക്കി ദേവസ്വം ബോർഡ്. പ്രത്യേക ക്രമീകരണങ്ങളൊരുക്കി രാവിലെ 3.15 മുതൽ ഉച്ചയ്ക്കു 12 വരെയാണ് അഭിഷേകം. അതിനു ശേഷം എത്തുന്ന അയ്യപ്പന്മാർക്ക‌ു പിറ്റേദിവസം പുലർച്ചേ വരെ അഭിഷേകത്തിനു കാത്തുനിൽക്കണം. ഇതിനു സമയമില്ലാത്തവരുടെ നെയ് സംഭരിക്കുന്നതിനു പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ട്. വടക്കേനടയിലാണു സ്ഥാനം. ഇവിടേക്കു പുതിയ ക്യൂ സംവിധാനവും ഏർപ്പെടുത്തി.

Entertainment