ബഹ്റൈനിൽ ഫ്ലെക്സി വർക്ക് പെര്‍മിറ്റുകൾക്ക് പുതിയ മാനദണ്ഡങ്ങൾ വരുന്നു
മനാമ: ബഹ്റൈനിലെ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കിവരുന്നതായി ഉപ പ്രധാനമന്ത്രി ക്യാബിനറ്റില്‍ വ്യക്തമാക്കി. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, രാജ്യത്ത് ഇത്തരം പെര്‍മിറ്റുകളില്‍ തൊഴിലെടുക്കുന്ന പ്രവാസികള്‍, പെര്‍മിറ്റില്‍ അനുവദിച്ചിട്ടുള്ള തൊഴില്‍ മേഖലകളില്‍ മാത്രമാണ് തൊഴിലെടുക്കുന്നതെന്ന് ഉറപ്പാക്കുന്നതിനുള്ള കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്താന്‍ പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിക്കുന്നു. ബഹ്റൈന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ശൂറ കൗണ്‍സില്‍ മുതലായവരുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഫ്ലെക്സി പെര്‍മിറ്റുകളുടെ മാനദണ്ഡങ്ങള്‍ പുതുക്കുന്നത്. അതേസമയം അനുവാദമില്ലാത്ത മേഖലകളില്‍ തൊഴിലെടുക്കുന്നതായി കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ കൈകൊള്ളുന്നതിനുള്ള വ്യവസ്ഥകളും പുതിയ നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബഹ്റൈനില്‍ പ്രവാസികള്‍ക്ക് സ്പോണ്സര് ഇല്ലാതെ തന്നെ ഒന്നോ, രണ്ടോ വര്‍ഷത്തേക്ക് തിരഞ്ഞെടുത്ത തൊഴില്‍ മേഖലകളില്‍ ഫ്ലെക്സി വര്‍ക്ക് പെര്‍മിറ്റുകള്‍ ഉപയോഗിച്ച് തൊഴിലെടുക്കാവുന്നതാണ്. ഫ്ലെക്സി ഹോസ്പിറ്റാലിറ്റി പെര്‍മിറ്റുകളുള്ള പ്രവാസികള്‍ക്ക് ഇത്തരത്തില്‍ ഹോട്ടലുകളിലും, റെസ്റ്ററന്റുകളിലും തൊഴിലെടുക്കാവുന്നതാണ്. സാധാരണയായി വര്‍ക്ക് പെര്‍മിറ്റുകള്‍ ക്യാന്‍സല്‍ ചെയ്തവര്‍, കാലാവധി അവസാനിച്ച വര്‍ക്ക് പെര്‍മിറ്റ് ഉള്ളവര്‍, തൊഴിലെടുത്തതിന് ശമ്പളം ലഭിക്കാതെ ലേബര്‍ കോര്‍ട്ടില്‍ കേസ് നടത്തുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളിലുള്ള പ്രവാസികള്‍ക്ക് ഇത്തരം ഫ്ലെക്സി പെര്‍മിറ്റുകള്‍ ഉപയോഗിച്ച് ബഹ്റൈനില്‍ തൊഴിലെടുക്കാം. 17 103 103 എന്ന കാള്‍ സെന്റര്‍ നമ്പറിലൂടെയോ പ്രവാസികള്‍ക്ക് ഫ്ലെക്സി പെര്‍മിറ്റുകള്‍ക്ക് അര്‍ഹനാണോ എന്ന് കണ്ടെത്താം.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.