• Home
  • News
  • 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയേറി

ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് രാവിലെ ഒമ്പതിന് ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലെ പ്രധാന വേദിയിൽ ദീപം തെളിയും. ഉദ്ഘാടന സമ്മേളനവും മറ്റ് ആഘോഷങ്ങളും ഒഴിവാക്കിയ കലോത്സവം 59 മൺചെരാതുകളിലൂടെയാണ് മിഴി തെളിക്കുന്നത്. ഇന്ന് 62 ഇനങ്ങളിൽ മത്സരം. 30 വേദികളിലായി 188 ഇനങ്ങളിലാണ് പോരാട്ടം നടക്കുന്നത്.30 വേദികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ ദിനം 29 വേദികളിലും മത്സരങ്ങള്‍ നടക്കും. പതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി.251 അപ്പീലുകളാണ് ഇത്തവണ ലഭിച്ചിട്ടുള്ളത്. അപ്പീലുകളുടെ എണ്ണം കുറഞ്ഞത് ജില്ലാതല മത്സരങ്ങളിലെ സുതാര്യത ആണ് തെളിയിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ ഭാവിയിലും മൂന്ന് ദിവസം മതിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അഭിപ്രയപ്പെട്ടു. ആലപ്പുഴ കലോത്സവം കഴിയുമ്പോള്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭാസ വകുപ്പ് സര്‍ക്കാരിന് നല്‍കുമെന്നും ഡി.പി.ഐ പറഞ്ഞു.

Related News

Entertainment