മദീനയിൽ കോവിഡ് ബാധയിൽ 86% കുറവ്
മദീന∙ കോവിഡ് നിയമം കർശനമാക്കുകയും തവക്കൽനാ ആപ് നിർബന്ധമാക്കുകയും ചെയ്തതോടെ മദീനയിൽ രോഗബാധ 86% കുറഞ്ഞതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
കോവിഡ് കുറയുന്നെന്നു കരുതി സുരക്ഷാ മുൻകരുതലിൽ വിട്ടുവീഴ്ചയുണ്ടാകരുതെന്നും ഓർമിപ്പിച്ചു. വാക്സീൻ എടുത്തും മുൻകരുതൽ സ്വീകരിച്ചും കോവിഡിനെ അകറ്റണമെന്നും പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.